ഗള്‍ഫില്‍ നിന്നെത്തിയിട്ടും അനന്തരവളുടെ കല്യാണത്തിന് പോകാതെ സെല്‍ഫ് ക്വാറന്റീനില്‍; ദേ ഇതാണ് ‘സൂപ്പര്മാന് സദാനന്ദന്’: വീഡിയോ
കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ ശക്തമായ ജാഗ്രത തുടരുകയാണ് കേരളം. മൂന്നാഴ്ചത്തേയ്ക്ക് പ്രധാനമന്ത്രി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊവിഡ് 19 രോഗ വ്യാപനത്തിന് തടയിടാന്‍ രാജ്യവ്യാപകമായി നിരവധി പ്രചരണങ്ങളും നടക്കന്നുണ്ട്. മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ഹ്രസ്വചിത്രങ്ങളിലൂടെയാണ് പ്രചരണം നടത്തുന്നത്.
ഇത്തരത്തിലുള്ള പുതിയ ഹ്രസ്വചിത്രം പുറത്തെത്തി. സൂപ്പര്മാന് സദാനന്ദന് എന്നാണ് ഹ്രസ്വചിത്രത്തിന്റെ പേര്. ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയിട്ടും അനന്തരവളുടെ വിവാഹത്തില്‍ പങ്കെടുക്കാതെ സ്വയം ക്വാറന്റീനില്‍ പ്രവേശിച്ച സദാനന്ദനെക്കുറിച്ചാണ് ഈ ഹ്രസ്വചിത്രം.
കഴിഞ്ഞ ദിവസം വണ്ടര്‍ വുമണ്‍ വനജ എന്ന ഹ്രസ്വചിത്രവും ഫെഫ്ക പുറത്തുവിട്ടിരുന്നു. ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരെ ചേര്‍ത്തുപിടിക്കേണ്ടതിന്റെ ആവശ്യകതയാണ് ചിത്രം പറയുന്നത്.
കുറഞ്ഞ സമയംകൊണ്ടാണ് ഫെഫ്ക ഈ ഹ്രസ്വചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്, ടൊവിനോ തോമസ്, വിഷ്ണു ഉണ്ണിക്കൃഷ്ണന്, അന്ന രാജന്, മുത്തുമണി, ജോണി ആന്റണി, സോഹന്‍ സീനുലാല്‍, സിദ്ധാര്‍ത്ഥ് ശിവ തുടങ്ങിയവര്‍ ഈ ഉദ്യമത്തില്‍ പങ്കാളികളായിരിക്കുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ഫെഫ്ക ഈ ഹ്രസ്വചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.






