ടിക്ക് ടോക്ക് ചലഞ്ചുമായി നസ്രിയ; ഒന്നും മനസിലാകാതെ അന്തംവിട്ട് ഫഹദ്- വീഡിയോ

March 21, 2020

മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. പകത്വ നിറഞ്ഞ അഭിനയത്തിലൂടെ ഫഹദും കുസൃതിയിലൂടെ നസ്രിയയും മലയാളികളുടെ മനസ് കവർന്നു. സിനിമയിൽ നിന്നും ഇടവേളയെടുത്തെങ്കിലും വീണ്ടും ‘കൂടെ’ എന്ന അഞ്ജലി മേനോൻ ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് നസ്രിയ എത്തി. രണ്ടാം വരവിൽ അഭിനയത്തിനൊപ്പം നിർമ്മാതാവായും നടി വേഷമിട്ടു.

‘ട്രാൻസ്’ എന്ന ചിത്രത്തിലാണ് നസ്രിയ ഒടുവിൽ അഭിനയിച്ചത്. ‘ട്രാൻസി’ൽ ഫഹദ് ഫാസിലിന്റെ ജോഡി ആയാണ് നസ്രിയ എത്തിയതും. ഇപ്പോൾ കൊറോണ ഭീതിയിൽ കേരളം കഴിയുമ്പോൾ ഇരുവരും സിനിമ തിരക്കുകൾ മാറ്റിവെച്ച് വീട്ടിലിരിക്കുകയാണ്.

ഫഹദിനൊപ്പമുള്ള ഒരു ടിക് ടോക്ക് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നസ്രിയ. ടിക് ടോക്കിൽ വൈറലായ ഒരു ചലഞ്ചുമായാണ് നടി എത്തിയത്. ഒപ്പം ഫഹദ് ഫാസിലുമുണ്ട്. എന്നാൽ ഫഹദിന്റെ മുഖഭാവമാണ് രസകരം. നസ്രിയ ചെയ്യുന്നതെന്താണെന്ന് മനസിലാകാതെ സ്ക്രീനിലേക്ക് ഉറ്റുനോക്കിയിരിക്കുകയാണ് താരം.

ഒട്ടേറെ താരങ്ങൾ ഈ വീഡിയോയ്ക്ക് കമന്റുമായി എത്തി. ക്വാറന്റൈൻ ചിൽ എന്ന ഹാഷ്‌ടാഗോടെയാണ് നസ്രിയ വീഡിയോ പങ്കുവെച്ചത്. ഇത് ക്ലാസ്സിക് എന്നാണ് ദുൽഖർ സൽമാൻ കമന്റ് ചെയ്തത്.