കൊവിഡ് ഡ്യൂട്ടിക്കിടെ മലയാളി നഴ്‌സിന് അപ്രതീക്ഷിത പിറന്നാൾ സർപ്രൈസ്- വീഡിയോ

April 30, 2020

കൊവിഡ് പരിചരണത്തിനിടയിൽ മലയാളി നഴ്‌സിന് പിറന്നാൾ ആഘോഷം. ദുബായിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ അഞ്ചുവിനാണ് സഹപ്രവർത്തകർ അപ്രതീക്ഷിതമായി പിറന്നാൾ കേക്ക് ഒരുക്കിയത്. കൊവിഡ് രോഗികളെ പരിചരിക്കുന്ന തിരക്കിൽ പിറന്നാൾ മറന്നിരുന്ന അഞ്ചുവിന് സഹപ്രവർത്തകരുടെ ആശംസയും ആഘോഷവും അമ്പരപ്പും സന്തോഷവുമാണ് സമ്മാനിച്ചത്.

കൊവിഡ് പശ്ചാത്തലത്തിൽ ആശുപത്രി ജീവനക്കാരുടെ പിറന്നാൾ ആഘോഷങ്ങൾ കഴിഞ്ഞ രണ്ടു മാസങ്ങളായി മാറ്റിവെച്ചിരിക്കുകയായിരുന്നു. എന്നാൽ ഇങ്ങനെയൊരു സാഹചര്യത്തിൽ ചെറിയ ആഘോഷങ്ങൾ എല്ലാവരുടെയും പിരിമുറുക്കം കുറയ്ക്കുമെന്ന് കരുതിയാണ് ആഘോഷങ്ങൾ വീണ്ടും ആരംഭിച്ചത്.

ജോലിക്കിടെ സഹപ്രവർത്തകൻ ഒരു ബോക്സുമായി വന്നപ്പോഴും തന്റെ പിറന്നാൾ കേക്ക് ആണെന്ന് അഞ്ചു തിരിച്ചറിഞ്ഞില്ല. അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിനിയാണ് അഞ്ചു.