സംസ്ഥാനത്ത് ഇന്ന് 11പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു
April 4, 2020

സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൂടി കൊവിഡ്- 19 വൈറസ് ബാധ സ്ഥിരീകരിച്ചു. 8 പേർ ഇന്ന് രോഗവിമുക്തി നേടി. ഒരുലക്ഷത്തി എഴുപത്തി ഒന്നായിരത്തി മുന്നൂറ്റി അൻപത്തി അഞ്ച് പേർ നിരീക്ഷണത്തിലാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ആറു പേർ കാസർകോട് ജില്ലയിൽ നിന്നുള്ളവരാണ്. കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ നിന്ന് ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചുത്.