സംസ്ഥാനത്തെ നാല് മേഖലകളാക്കി തിരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി
കൊവിഡ് രോഗവ്യാപനത്തിന്റെ തീവ്രത അനുസരിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളെ നാല് മേഖലകളായി തിരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി.
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളെ റെഡ് സോണുകളാക്കി. ഈ ജില്ലകളില്‍ ഏപ്രില്‍ 20 ന് ശേഷവും കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. മെയ് 3 വരെയായിരിക്കും നിയന്ത്രണങ്ങൾ തുടരുന്നത്. പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകൾ ഉൾപ്പെടുന്നതാണ് ഓറാഞ്ച് എ മേഖല. ഇവിടെ ഏപ്രില്‍ 24 നു ശേഷം ഭാഗീകമായ ഇളവുകള്‍ നല്‍കും. അതുവരെ കർശന നിയന്ത്രണങ്ങൾ പാലിക്കണം. മൂന്നാമത്തെ മേഖലയില്‍ ഏപ്രിൽ 20 ന് ശേഷം ഭാഗീകമായി ജനജീവിതം അനുവദിക്കാനാണ് തീരുമാനം. ആലപ്പുഴ, തിരുവനന്തപുരം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകൾ ഉൾപ്പെടുന്നതാണ് ഓറാഞ്ച് ബി മേഖല. നാലാമത്തെ മേഖലയായ ഗ്രീൻ സോണിൽ ഉൾപ്പെടുന്നതാണ് കോട്ടയം, ഇടുക്കി ജില്ലകൾ. ഇവ ഏപ്രിൽ 20 ന് ശേഷം പൂര്‍ണ ഇളവുള്ള മേഖലകളായിരിക്കും.
അതേസമയം ഇളവുകൾ അനുവദിച്ചാലും സാമൂഹിക അകലം നിർബന്ധമായും പാലിക്കണം. യാത്രചെയ്യുന്നവർ നിർബന്ധമായും മാസ്കുകൾ ധരിച്ചിരിക്കണം.