ഇതൊക്കെയാണ് ജന്മസിദ്ധമായ കഴിവ്, ഇതിലും മനോഹരമായി എങ്ങനെ പാടും?- മനസ് കവർന്നൊരു കൊച്ചുപാട്ടുകാരി- വീഡിയോ
April 29, 2020
ചിലർ പരിശ്രമത്തിലൂടെ കഴിവുകൾ ആർജ്ജിച്ചെടുക്കുന്നു, ചിലർക്ക് സ്വായത്തമായ കഴിവുകൾ ഉണ്ടാകും. ജന്മസിദ്ധമായ കഴിവുകൾക്ക് ഒരു പ്രത്യേകതയുണ്ട്. കഴിവുള്ളയാൾക്ക് അതെത്ര മനോഹരമാണെന്നു അറിയില്ലായിരിക്കും. അനായാസമായി അവർ ചെയ്യുന്നകാര്യങ്ങൾ മറ്റുള്ളവർക്ക് അത്ഭുതമാണെന്നും അവർ അറിയാൻ സാധ്യത കുറവാണ്.
പാടാനായി അങ്ങനെ ജന്മസിദ്ധമായ കഴിവ് ലഭിച്ച ഒരു പെൺകുട്ടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം. വളരെ അനായാസേനയാണ് കുട്ടി പാടുന്നത്. മലയാളികളുടെ പ്രിയ ഗാനമായ ‘ചീരപ്പൂവുകൾക്ക് ഉമ്മ കൊടുക്കണ’ എന്ന സുന്ദര ഗാനമാണ് കുട്ടി പാടുന്നത്.
ആരും കേട്ടിരുന്നുപോകുന്ന ഗാന വൈഭവമാണ് ഈ പെൺകുട്ടിയുടേത്. നിരവധി ആളുകളാണ് ഈ പെൺകുട്ടിയെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുന്നത്.