ഹോം ക്വാറന്റീനിൽ ഇരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പങ്കുവെച്ച് മിയ
April 25, 2020
ജനങ്ങളിലേക്ക് പെട്ടെന്ന് വിവരങ്ങൾ കൈമാറാൻ സാധിക്കുന്നത് കൊണ്ട് കൊവിഡ് പ്രതോരോധത്തിൽ സർക്കാരിനൊപ്പം സിനിമ താരങ്ങളും സജീവമാണ്. ബോധവൽക്കരണങ്ങളും മറ്റുമായി ഒട്ടേറെ നിർദേശങ്ങൾ സിനിമ താരങ്ങൾ വീഡിയോയിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ നടി മിയ ഹോം ക്വറ്റന്റീനിൽ ഇരിക്കുന്നവർ ശ്രദ്ധിക്കേണ്ട നിർദേശങ്ങൾ വീട്ടിൽ നിന്നും തന്നെ വീഡിയോയായി ചിത്രീകരിച്ച് പങ്കുവയ്ക്കുകയാണ്.
കോട്ടയം ദുരന്തനിവാരണ അതോറിറ്റിയും, ആരോഗ്യ കേരളം ഹെൽത്ത് മിഷനും, ആരോഗ്യ വകുപ്പും ചേർന്നാണ് മിയയുടെ ബോധവൽക്കരണ വീഡിയോ ഒരുക്കിയിരിക്കുന്നത്. വളരെ വ്യക്തമായും വസ്തുതയ്ക്കനുസരിച്ചും മിയ വീഡിയോയിൽ ഹോം ക്വാറന്റീനിന്റെ പ്രാധാന്യം പറയുന്നുണ്ട്.