തിരക്കുള്ള ഹൈവേയില്‍ ചെറുവിമാനത്തിന്റെ എമര്‍ജന്‍സി ലാന്‍ഡിങ്: അപൂര്‍വ്വ വീഡിയോ വൈറല്‍

കൗതുകം നിറഞ്ഞതും അപൂര്‍വ്വമായതുമായ കാഴ്ചകള്‍ പലപ്പോഴും സോഷ്യല്‍മീഡിയകളില്‍ ഇടം നേടാറുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. ഇത്തരത്തില്‍ അപൂര്‍വ്വമായ ഒരു ദൃശ്യമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
സാധരണ വാഹനങ്ങള്‍ക്ക് ആയുള്ള ഹൈവേയില്‍ ലാന്‍ഡ് ചെയ്യുന്ന ചെറുവിമാനത്തിന്റെ വീഡിയോ ആണിത്. കാനഡയിലെ ക്യുബക്കിലെ ഹൈവേ 40-ലാണ് സംഭവം അരങ്ങേറിയത്. എന്ജിന് തകരാര്‍ മൂലം ചെറുവിമാനം അടയന്തരമായി ഹൈവേയില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു.
ഹൈവേയിലൂടെയുള്ള യാത്രയ്ക്കിടെ ഈ അപൂര്‍വ്വ സംഭവത്തിന് സാക്ഷ്യം വഹിച്ച മാത്യു ലിക്ലെയ് എന്നയാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വിമാനത്തിന്റെ പിന്നിലായി നിരവധി കാറുകളടക്കം മറ്റ് വാഹനങ്ങള്‍ പോകുന്നതും വീഡിയോയില്‍ കാണാം.
പൈപ്പര്‍ പി എ 28 ചെറോക്കി എന്ന ചെറുവിമാനമാണ് ഹൈവേയില്‍ ലാന്‍ഡ് ചെയ്തത്. പൈലറ്റ് അടക്കം നാല് പേര്‍ക്കാണ് ഈ വിമാനത്തില്‍ യാത്ര ചെയ്യാനാവുക. കൃത്യസമയത്ത് എമര്‍ജന്‍സി ലാന്‍ഡിങ് നടന്നതിനാല്‍ വിമാനത്തിലെ ആര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!