‘ഈ സമയത്ത് ഇക്കാര്യം ഉയര്‍ത്തിക്കാട്ടുന്നത് ശരിയല്ല, സമയമാകുമ്പോള്‍ ഞങ്ങൾക്കും നാട്ടില്‍ എത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ’- പൃഥ്വിരാജ്
വീണ്ടും കൊവിഡ് പ്രതിസന്ധി അഭിമുഖീകരിക്കുകയാണ് ‘ആടുജീവിതം’ ടീം. ജോർദാനിൽ ഷൂട്ടിംഗ് ആരംഭിച്ചതിനു ശേഷമാണ് ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാൽ ഷൂട്ടിങ് തുടരുകയാണെന്ന് പൃഥ്വിരാജ് അറിയിച്ചിരുന്നു.
എന്നാൽ ഇപ്പോൾ കൂടുതൽ പ്രശ്നത്തിലായിരിക്കുകയാണ് ഇവർ. ഷൂട്ടിങ്ങിനായി മരുഭൂമിയിൽ ഒരു ക്യാമ്പിലാണ് ഇവർ കഴിയുന്നത്. രണ്ടാഴ്ചത്തേക്കുള്ള ഭക്ഷണമേ കയ്യിൽ ഉള്ളുവെന്നും പൃഥ്വിരാജ് പറയുന്നു.
‘എന്നാൽ തങ്ങളെ നാട്ടിലേക്ക് കൊണ്ടുവരിക എന്നതല്ല അധികൃതരുടെ മുന്നിലെ വലിയ പ്രശ്നമെന്ന് അറിയാം.ഈസമയത്ത് ഇക്കാര്യം ഉയര്‍ത്തിക്കാട്ടുന്നത് ശരിയുമല്ല. എങ്കിലും സ്ഥിതിഗതികള്‍ കൃത്യമായി അധികൃതരെ അറിയിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണ്’ പൃഥ്വിരാജ് കുറിക്കുന്നു.
ധാരാളം ആളുകൾ വിവിധയിടങ്ങളിലായി ഇന്ത്യയിലേക്ക് എത്താനാകാതെ കുടുങ്ങി കിടപ്പുണ്ടെന്നും അനുയോജ്യ സമയമാക്കുമ്പോൾ ഞങ്ങൾക്കും വരാൻ സാധിക്കും എന്നു പ്രതീക്ഷിക്കുന്നതായും പൃഥ്വിരാജ് പറയുന്നു.
അതേസമയം, ഇന്ത്യയിൽ അസുഖ ബാധിതരുടെ എണ്ണം കൂടുകയും മരണ സംഖ്യ വർധിക്കുകയും ചെയ്യുകയാണ്. ഈ അവസരത്തിൽ ഏപ്രിൽ 14 വരെയുള്ള ലോക്ക് ഡൗൺ വളരെ നിർണായകമാണ്.