സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യത
April 6, 2020

അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഇന്നലെ ഇടിയോട് കൂടിയ മഴ പെയ്തു. ചിലയിടങ്ങളിൽ കാറ്റിനെ തുടർന്ന് മരങ്ങൾ കടപുഴകി വീണു. വരുന്ന മൂന്ന് ദിവസങ്ങൾ കൂടി സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നാളെ രണ്ട് സെന്റിമീറ്ററിൽ താഴെ മഴ ലഭിച്ചേക്കും. അതേസമയം കനത്ത ചൂടിൽ വേനൽ മഴ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ജനങ്ങൾ.