‘അന്നും ഇന്നും ഹെയർസ്റ്റൈലിന് മാത്രം ഒരു മാറ്റവുമില്ല’- ബാല്യകാല ചിത്രവുമായി നടി

April 24, 2020

സിനിമ താരങ്ങളെല്ലാം കുട്ടിക്കാല ചിത്രങ്ങൾ പങ്കുവയ്ക്കുന്ന തിരക്കിലാണ്. ലോക്ക് ഡൗൺ കാരണം വീട്ടിൽ തന്നെയിരിക്കുമ്പോൾ പഴയ ചിത്രങ്ങളിലേക്കൊക്കെ ഒരു തിരനോട്ടം നടത്തുകയാണ് ഇവർ. പാർവതി തിരുവോത്ത്, ജോമോൾ, അദിതി രവി തുടങ്ങിയ താരങ്ങളെല്ലാം കുട്ടിക്കാല ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.

ഇപ്പോൾ നടി റിമ കല്ലിങ്കലും തന്റെ ചെറുപ്പകാലത്തെ ചിത്രം പങ്കുവയ്ക്കുകയാണ്. അന്നും ഇന്നും ഹെയർസ്റ്റൈലിൽ ഒരു മാറ്റമില്ല എന്ന അടിക്കുറിപ്പോടെയാണ്‌ റിമ കല്ലിങ്കൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

View this post on Instagram

Over the years , hairstyle evolution .. none😋

A post shared by Rima Kallingal (@rimakallingal) on

സിനിമയേക്കാൾ നൃത്തത്തിലും യാത്രകളിലുമാണ് റിമ കല്ലിങ്കൽ സമയം ചിലവഴിക്കുന്നത്. കൊച്ചിയിൽ മാമാങ്കം എന്ന ഡാൻസ് സ്റ്റുഡിയോയും നടി നടത്തുന്നുണ്ട്. ‘വൈറസ്’ എന്ന സിനിമയിലാണ് റിമ കല്ലിങ്കൽ ഒടുവിൽ അഭിനയിച്ചത്. മികച്ച നിരൂപക പ്രശംസ ഈ ചിത്രത്തിലെ അഭിനയത്തിന് റിമ കല്ലിങ്കലിനു ലഭിച്ചിരുന്നു.