കൊവിഡ് 19: പ്രവാസികളെ നാട്ടിലെത്തിക്കാൻ തീരുമാനമായി
April 26, 2020

കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ തീരുമാനമായി. അടിയന്തരമായി ചികിത്സ വേണ്ടവര്‍, ഗര്‍ഭിണികള്‍, വിദ്യാര്‍ഥികള്‍, മീന്‍പിടുത്തക്കാര്‍ എന്നവരെയാകും ആദ്യം തിരിച്ചെത്തിക്കുക.
ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കൺട്രോൾ റൂമുകൾ തുറന്നു. ആദ്യഘട്ടത്തിൽ കൊണ്ടുവരേണ്ട പ്രവാസികളെ സംബന്ധിച്ചുള്ള കണക്കെടുപ്പുകളും ആരംഭിച്ചു.
അതേസമയം പ്രവാസികളുടെ വീടിനടുത്തുള്ള വിമാനത്താവളങ്ങളിൽ ആയിരിക്കും ഇവരെ എത്തിക്കുക. ഇതിന് ശേഷം നിരീക്ഷണകേന്ദ്രങ്ങളിലേക്ക് മറ്റും.
കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ഇത് സംബന്ധിച്ചുള്ള ചർച്ചകൾ ചീഫ് സെക്രട്ടറിമാരുമായി നടത്തിയിരുന്നു.