എസ് എസ് സി പരീക്ഷാ തീയതികളിൽ മാറ്റം
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നടത്താനിരുന്ന സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന് (എസ്എസ്‌സി) പരീക്ഷകളുടെ തീയതികള്‍ മാറ്റി. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ പ്രത്യേക യോഗത്തിന് ശേഷമാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
ലോക്ക് ഡൗൺ ആയതിനാൽ നിലവിലെ സാഹചര്യത്തിൽ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയ്ക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടാണ് ഇത് കണക്കിലെടുത്താണ് പുതിയ തീരുമാനം. മാറ്റിയ പരീക്ഷാ തീയതി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെയും, റീജണല്‍/സബ് റീജണല്‍ ഓഫീസുകളുടെയും വെബ്സൈറ്റിൽ പിന്നീട് പബ്ലിഷ് ചെയ്യും.
അതേസമയം രാജ്യത്ത് നടത്താനിരുന്ന മിക്ക പരീക്ഷകളും കൊറോണയുടെ പശ്ചാത്തലത്തിൽ മെയ് 3 ന് ശേഷമായിരിക്കും നടത്തുക. നിലവിൽ മെയ് 3 വരെയാണ് ലോക്ക് ഡൗൺ. എന്നാൽ ഹോട്ട് സ്പോട്ടുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ഏപ്രിൽ 20 ന് ശേഷം നിയന്ത്രണങ്ങളിൽ ഇളവുകൾ ലഭ്യമാക്കും എന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. എന്നാൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാനോ പരീക്ഷകൾ നടത്താനോ ഉള്ള അനുമതി ലോക്ക് ഡൗണിന് ശേഷം മാത്രമായിരിക്കും.