എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തിയതികളിൽ തീരുമാനം ലോക്ക് ഡൗണിന് ശേഷം
April 21, 2020

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തിയതികളിൽ തീരുമാനം ലോക്ക് ഡൗണിനു ശേഷമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. പരീക്ഷ ഭവൻ നടത്തുന്ന എല്ലാ പരീക്ഷകളുടേയും തിയതി ലോക്ക് ഡൗണിനു ശേഷം മാത്രമായിരിക്കും തീരുമാനിക്കുക എന്നും അധികൃതർ അറിയിച്ചു.
ലോക്ക് ഡൗണിനു ശേഷവും ഹോട്ട്സ്പോട്ടുകളുണ്ടെങ്കിൽ അതും കണക്കിലെടുത്ത ശേഷമായിരിക്കും തിയതി തീരുമാനിക്കുക. സാഹചര്യങ്ങൾ പരിഗണിച്ചുകൊണ്ട് നിയന്ത്രണങ്ങൾക്ക് ശേഷം മാത്രമായിരിക്കും പരീക്ഷകൾ സംബന്ധിച്ച് തീരുമാനം എടുക്കുക.