മൂന്നു മാസത്തെ ലോക്ക് ഡൗണിന് ശേഷം വുഹാൻ സാധാരണ നിലയിലേക്ക്- പൊതുഗതാഗത മാർഗങ്ങളിൽ ആയിരങ്ങൾ വുഹാനിന് പുറത്തേക്ക്

April 8, 2020

ലോകം മുഴുവൻ പടർന്നു പിടിച്ച കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രം, ചൈനയിലെ വുഹാനിൽ നിന്നായിരുന്നു. ഡിസംബർ അവസാനത്തോടെ വൈറസ് സാന്നിധ്യം കണ്ടെത്തിയതോടെ മൂന്നുമാസം നീണ്ട ലോക്ക് ഡൗണിൽ ആയിരുന്നു രാജ്യം. ഒടുവിൽ ലോക്ക് ഡൌൺ നീങ്ങിയിരിക്കുകയാണ്. പുതിയതായി മൂന്നു പേർക്ക് മാത്രമാണ് അസുഖം രേഖപ്പെടുത്തിയിട്ടുള്ളത്.

11 ആഴ്ചത്തെ നിയന്ത്രണങ്ങൾ അവസാനിച്ചതോടെ ആയിരക്കണക്കിന് ആളുകളാണ് ട്രെയിനിലും വിമാനത്തിലുമായി വുഹാനിൽ നിന്നും യാത്രയായത്.

ഇപ്പോൾ കൊറോണ വൈറസ് മഹാമാരിയുടെ പ്രഭവകേന്ദ്രമായി മാറിയിരിക്കുന്നത് അമേരിക്കയാണ്. അമേരിക്കയിലെ ചില സ്ഥലങ്ങൾ ഒഴിച്ചാൽ പൂർണമായും തന്നെ വൈറസ് ബാധ വ്യാപിച്ചു കഴിഞ്ഞു. മാത്രമല്ല, ദിനംപ്രതി രോഗികളുടെ എണ്ണം കൂടുകയാണ്.

ഇറ്റലിയിലാണ് ഏറ്റവുമധികം മരണങ്ങൾ നടന്നത്. മൂന്നാം സ്‌ഥാനത്ത്‌ സ്പെയിൻ ആണ്. പിന്നാലെ ഫ്രാൻസും യു കെയുമുണ്ട്. ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം 5000 കടന്നു. ഇന്നലെ മാത്രം 773 രോഗികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.