ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക്; നടി ഭാവന ഹോം ക്വാറന്റീനിൽ

May 26, 2020

ലോക്ക് ഡൗൺ ദിനങ്ങൾ ഭർത്താവ് നവീണൊപ്പം ബാംഗ്ലൂരിലാണ് നടി ഭാവന ചിലവഴിച്ചത്. നാലാം ഘട്ട ഇളവുകൾ പ്രഖ്യാപിച്ചതോടെ കേരളത്തിലേക്ക് അമ്മയെയും സഹോദരനെയും കാണാനായി എത്തിയിരിക്കുകയാണ് നടി. ബാംഗ്ലൂരിൽ നിന്നെത്തിയത് കൊണ്ട് പതിനാലു ദിവസത്തെ ഹോം ക്വാറന്റീനിൽ പ്രവേശിച്ചിരിക്കുകയാണ് ഭാവന.

സ്രവ സാമ്പിൾ പരിശോധനയ്ക്ക് ശേഷമാണ് ഭാവനയെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചത്. മുത്തങ്ങ അതിർത്തി വരെ ഭർത്താവ് നവീനൊപ്പം വന്ന ഭാവന, അതിർത്തിയിലെ പരിശോധനയ്ക്ക് ശേഷം സഹോദരനൊപ്പമാണ് വീട്ടിലേക്ക് യാത്ര തിരിച്ചത്.

Read More:ലോക്ക് ഡൗൺ കാലത്തെ പിറന്നാൾ; പ്രിയപ്പെട്ടവർക്കൊപ്പം മധുരം നുകർന്ന് മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരം, വീഡിയോ

ചെക്ക് പോസ്റ്റിലെ പരിശോധനകള്‍ക്ക് ശേഷം ഫെസിലിറ്റേഷന്‍ സെന്ററിലെത്തി ആരോഗ്യ പരിശോധനയ്ക്കും നടി വിധേയയായിരുന്നു. തൃശ്ശൂരിലെ വീട്ടിലാണ് ഭാവന ക്വാറന്റീനിൽ തുടരുക.

Story highlights- actress bhavana in home quarantine