ആഗസ്റ്റിൽ അതിവര്‍ഷ സാധ്യത; വെള്ളപ്പൊക്കത്തെ നേരിടാന്‍ അടിയന്തര തയാറെടുപ്പുകൾ ആവശ്യം
May 14, 2020

ഈ വര്‍ഷം സാധാരണ നിലയില്‍ കവിഞ്ഞ മഴയുണ്ടാകുമെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു. ആഗസ്റ്റ് മാസത്തില്‍ അതിവര്‍ഷത്തിനുള്ള സാദ്ധ്യതയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംസ്ഥാനത്തിന് ഗുരുതര വെല്ലുവിളിയാണെന്നും ഇത് മുന്നില്‍ കണ്ട് അടിയന്തര തയാറെടുപ്പുകള്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
കൊറോണ വൈറസ് സംസ്ഥാനത്തിന് ഗുരുതര വെല്ലുവിളിയാണ് ഉയർത്തുന്നത്. വെള്ളപ്പൊക്കം ഉണ്ടായാല്‍ സാധാരണ ചെയ്യുന്നത് പോലെ ആളുകളെ ഒന്നിച്ച് പാര്‍പ്പിക്കാന്‍ കഴിയില്ലെന്നും നാല് തരത്തില്‍ കെട്ടിടങ്ങള്‍ വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: alert on severe flood