ആഗസ്റ്റിൽ അതിവര്‍ഷ സാധ്യത; വെള്ളപ്പൊക്കത്തെ നേരിടാന്‍ അടിയന്തര തയാറെടുപ്പുകൾ ആവശ്യം

May 14, 2020
Heavy rain and yellow alert in Kerala

ഈ ​വ​ര്‍​ഷം സാ​ധാ​ര​ണ നി​ല​യി​ല്‍ ക​വി​ഞ്ഞ മ​ഴ​യു​ണ്ടാ​കു​മെ​ന്ന് വി​ദഗ്ധ​ര്‍ സൂ​ചി​പ്പി​ക്കു​ന്നു. ആഗസ്റ്റ് മാസത്തില്‍ അതിവര്‍ഷത്തിനുള്ള സാദ്ധ്യതയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇ​ത് സം​സ്ഥാ​ന​ത്തി​ന് ഗു​രു​ത​ര വെ​ല്ലു​വി​ളി​യാ​ണെന്നും  ഇ​ത് മു​ന്നി​ല്‍ ക​ണ്ട് അ​ടി​യ​ന്ത​ര ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്തു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

കൊറോണ വൈറസ് സംസ്ഥാനത്തിന് ഗുരുതര വെല്ലുവിളിയാണ് ഉയർത്തുന്നത്. വെള്ളപ്പൊക്കം ഉണ്ടായാല്‍ സാധാരണ ചെയ്യുന്നത് പോലെ ആളുകളെ ഒന്നിച്ച് പാര്‍പ്പിക്കാന്‍ കഴിയില്ലെന്നും നാല് തരത്തില്‍ കെട്ടിടങ്ങള്‍ വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: alert on severe flood