തലമുടിയുടെ ആരോഗ്യത്തിനും താരനകറ്റാനും കാച്ചിയ എണ്ണ; ഉണ്ടാക്കുന്ന വിധം പരിചയപ്പെടുത്തി അനു സിതാര

വെള്ളിത്തിരയില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവമാണ് ചലച്ചിത്ര താരങ്ങളില്‍ പലരും. ആരോഗ്യ വിശേഷങ്ങളും സൗന്ദര്യ വിശേഷങ്ങളുമൊക്കെ താരങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ടു ശ്രദ്ധ നേടിയ മലയാളികളുടെ പ്രിയതാരം അനു സിതാര മനോഹരമായ മുടിയഴകിന്റെ രഹസ്യം പങ്കുവെച്ചിരിക്കുകയാണ് ആരാധകരോട്.
മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന കാച്ചിയ എണ്ണ എങ്ങനെ ഉണ്ടാക്കാമെന്നാണ് യുട്യൂബില്‍ പങ്കുവെച്ച വീഡിയോയിലൂടെ അനു സിതാര പരിചയപ്പെടുത്തുന്നത്. കുട്ടിക്കാലം മുതല്ക്കേ ഇത്തരത്തിലാണ് മുടി സംരക്ഷിക്കുന്നതെന്നും താരം വീഡിയോയില്‍ പറയുന്നു.
Read more: നീലക്കടലും പച്ചക്കാടും പിന്നെ പിങ്ക് തടാകവും: ഇത് വിസ്മയക്കാഴ്ചയുടെ പറുദീസ
ആര്യവേപ്പില, ചെമ്പരത്തിമൊട്ട്, കറ്റാര്‍വാഴ, ഉലുവ, തുളസിയില, മൈലാഞ്ചി, കരിംജീരകം തുടങ്ങിയയൊക്കെ ചേര്‍ത്ത് തയാറാക്കുന്ന എണ്ണ നല്ല ഉറക്കം ലഭിയ്ക്കാനും താരനകറ്റാനും മുടിക്ക് കരുത്ത് നല്‍കാനുമൊക്കെ സഹായിക്കുമെന്നും താരം പറയുന്നു.
Story highlights: Anu Sithara hair oil making video