വിവാഹ സ്വപ്‌നങ്ങള്‍ സഫലമാക്കാന്‍ ചാവറ മാട്രിമണി

May 11, 2020

രണ്ട് കുടുംബങ്ങളില്‍ പിറന്ന്, വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ വളര്‍ന്ന രണ്ടുപേര്‍ പരസ്പരം ഒന്നാകുകയാണ് വിവാഹത്തിലൂടെ. അതൊരു പുതിയ ബന്ധമായി ഉടലെടുക്കുന്നു. അതിനായി കുടുംബങ്ങളുടെ ഒത്തുചേരലിന് വഴിയൊരുക്കുകയാണ് ചാവറ മാട്രിമണി.

കുടുംബത്തിന്റെ അടിസ്ഥാന ശിലയാണ് വിവാഹം എന്ന തത്വത്തില്‍ വിശ്വാസമര്‍പ്പിച്ചാണ് ചാവറ മാട്രിമണിയുടെ പ്രവര്‍ത്തനം. വിശ്വാസത്തില്‍ നിലയൂന്നി കുടുംബ ബന്ധങ്ങളെ കൂടുതല്‍ അനുഗ്രഹദായകമായി മുന്നോട്ട് കൊണ്ടുപോവുക എന്ന ലക്ഷ്യത്തോടെയാണ് ചാവറ ഫാമിലി വെല്‍ഫെയര്‍ സെന്റര്‍ രൂപീകൃതമായിരിക്കുന്നത്. കാലത്തിന്റെ മാറ്റത്തിന് ആനുപാതികമാംവിധം അനുയോജ്യരായ വധൂവരന്മാരെ തെരെഞ്ഞെടുക്കുവാന്‍ ചാവറ മാട്രിമണി സന്ദര്‍ഭമൊരുക്കുന്നു. ഇതിനകം തന്നെ അഞ്ച് ലക്ഷത്തില്‍ അധികം ക്രൈസ്തവ വിശ്വാസികള്‍ ചാവറ മാട്രിമണിയുടെ സേവന സാധ്യതകള്‍ അറിയുവാന്‍ താല്‍പര്യപ്പെട്ട് ചാവറ മാട്രിമോണി വെബ്‌സൈറ്റ് സന്ദര്‍ശിച്ചു കഴിഞ്ഞു.

1996-ല്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവിന്റെ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടു രൂപീകൃതമായതാണ് ചാവറ ഫാമിലി വെല്‍ഫെയര്‍ സെന്ററും ചാവറ ചാവറമാട്രിമണി.കോമും. വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവരേയും അവരുടെ കുടുംബാംഗങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടു വരികയാണ് ചാവറ മാട്രിമണിയുടെ ധര്‍മ്മം, കര്‍മ്മം. അതിന്റെ സദ്ഫലങ്ങള്‍ പങ്കിട്ട നിരവധി കുടുംബങ്ങള്‍ അര്‍പ്പിച്ച വിശ്വാസമാണ് ചാവറ മാട്രിമണിയുടെ എന്നത്തേയും ശക്തി. കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും പുറമെ ഇന്ത്യയിലെ മെട്രോ നഗരങ്ങളിലുമടക്കം 27 കേന്ദ്രങ്ങളില്‍ ചാവറ മാട്രിമണിയുടെ വിപുലമായ സേവനങ്ങള്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക- ChavaraMatrimony.com

Advertorial content