സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒരാൾക്ക്; 10 പേർ രോഗമുക്തരായി

May 8, 2020
pinarayi vijayan

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒരാൾക്ക്. എറണാകുളം ജില്ലയിൽ നിന്നുള്ള ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. 10 പേർ രോഗമുക്തരായി. കണ്ണൂർ ജില്ലയിൽ നിന്നുള്ള പത്തുപേരുടെ രോഗമാണ് ഭേദമായത്. ഇന്ന് മാത്രം 127 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് ഇനി രോഗികളായി ആശുപത്രിയിൽ ഉള്ളത് 16 പേരാണ്. ഇതുവരെ 503 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ 20157 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 19810 പേര്‍ വീടുകളിലും 347 പേര്‍ ആശുപത്രികളിലുമായാണ് നിരീക്ഷണത്തിലുള്ളത്.

Story Highlights:  Covid updates cm press meet