രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 70000 കടന്നു; മരണം 2293 ആയി

May 12, 2020
covid

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 70756 ആയി. ഇതുവരെ 2293 പേർ മരിച്ചു. 46008 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 22455 പേരാണ് ഇതുവരെ രോഗമുക്തരായത്. അതേസമയം 24 മണിക്കൂറിനിടെ 3604 പോസിറ്റീവ് കേസുകളും 87 മരണവുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Read also : ‘നമ്മളിന്നൊരു യുദ്ധത്തിലാണ്, ഈ പോരാട്ടത്തിന്റെ മുൻനിരയിൽ നിങ്ങളാണ്’; നഴ്‌സുമാർക്ക് ആദരമർപ്പിച്ച് മുഖ്യമന്ത്രി

മഹാരാഷ്ട്രയിൽ 23,401 പേർക് രോഗം സ്ഥിരീകരിച്ചു. 868 പേർ മരിച്ചു. ഗുജറാത്തിൽ 8542 പേർക്ക് കൊവിഡ് ബാധിച്ചു. മരണം 513 ആയി. തമിഴ്‌നാട്ടിൽ ആകെ കൊവിഡ് ബാധിതർ 8002 ആയി. ഡൽഹിയിൽ കൊവിഡ് കേസുകൾ 7233 ആയി. മധ്യപ്രദേശിൽ വൈറസ് ബാധിതർ 3,785 ആണ്. ഉത്തർപ്രദേശിൽ 3573 പേർക്ക് രോഗം സ്ഥിരീകരിച്ചു.

കേരളത്തിൽ രോഗബാധിതരുടെ എണ്ണം 27 ആണ്. 489 പേരാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡില്‍ നിന്നും മുക്തി നേടിയത്. വിവിധ ജില്ലകളിലായി 27,986 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 27,545 പേര്‍ വീടുകളിലും 441 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 

Story Highlights: covid updates india