സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരിൽ 7 പേർ വിദേശത്തു നിന്നും എത്തിയവരാണ്. 2 പേർ തമിഴ്നാട്ടിൽ നിന്നും രണ്ടു പേർ മഹാരാഷ്ട്രയിൽ നിന്നും എത്തിയവരാണ്.
4 പേർക്ക് രോഗം ഭേദമായി. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നും 2 പേരുടെ വീതം പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത് നിലവിൽ രോഗം ബാധിച്ച് ആശുപത്രിയിൽ കഴിയുന്നത് 87 പേരാണ്. 497 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 56,981 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 56,362 പേര് വീടുകളിലും 619 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 182 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Story highlights: Kerala Covid updates