പാഞ്ഞെത്തി, പിന്നെ വാനില്‍ ഉയര്‍ന്ന് പൊങ്ങി; മറിഞ്ഞു ‘ഫോറന്‍സിക്’ ക്ലൈമാക്സ് രംഗം: ചിത്രീകരണ വീഡിയോ

മലയാളികളുടെ പ്രിയ താരങ്ങളായ ടൊവിനോ തോമസും മംമ്താ മോഹന്‍ദാസും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ഫോറന്‍സിക്. കുറ്റാന്വേഷണ സിനിമയായ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചതും. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകായണ് സിനിമയുടെ ക്ലൈമാക്സ് രംഗത്തിന്റെ ചിത്രീകരണ വീഡിയോ.
സിനിമയുടെ ക്ലൈമാക്സില്‍ ടൊവിനോയും വില്ലന്‍ കഥാപാത്രവും സഞ്ചരിക്കുന്ന കാര്‍ അപകടത്തില്പ്പെടുന്നൊരു രംഗമുണ്ട്. ഈ രംഗത്തിന്റെ ഷൂട്ടിങ് വീഡിയോയാണ് ചിത്രത്തിന്റെ സംവിധായകരില്‍ ഒരാളായ അഖില്‍ പോള്‍ പങ്കുവെച്ചത്. സ്റ്റണ്ട് മാസ്റ്റര്‍ രാജശേഖറും ടീമുമാണ് ഈ സാഹസിക പ്രകടനത്തിന് പിന്നില്‍. ചിത്രീകരണ സമയത്ത് ടീമിലെ ഒരാള്‍തന്നെയായിരുന്നു കാറിനുള്ളില്‍ ഉണ്ടായിരുന്നതും.
അഖില്‍ പോള്‍, അനസ് ഖാന് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ്’ഫോറന്‍സിക്’. ചിത്രത്തില്‍ സാമൂവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ഫോറന്‍സിക് സയന്‍സ് ലാബിലെ മെഡിക്കോ ലീഗല്‍ അഡൈ്വസര്‍ ആണ് ഈ കഥാപാത്രം. മംമ്താ മോഹന്‍ദാസും ‘ഫോറന്‍സിക്’ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥയായ റിതിക സേവ്യര്‍ ആയാണ് ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് എത്തുന്നത്.
Story Highlights: Forensic climax car accident shooting video