‘സുന്ദരനായവനെ സുബ്ഹാനല്ലാ..’- മാപ്പിളപ്പാട്ടിന്റെ ഇശലോടെ ‘ഹലാൽ ലൗ സ്റ്റോറി’യിലെ ആദ്യ ലിറിക്കൽ ഗാനം

May 23, 2020

ഇന്ദ്രജിത്ത് സുകുമാരനെ നായകനാക്കി സക്കറിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹലാൽ ലൗ സ്റ്റോറി’. പപ്പായ ഫിലിമ്സിന്റെ ബാനറിൻ ആഷിഖ് അബു, ജെസ്ന ആശിം, ഹർഷദ് അലി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി.

മാപ്പിളപ്പാട്ടിന്റെ ഈണത്തിലാണ് ഗാനമൊരുക്കിയിരിക്കുന്നത്. മുഹ്‌സിൻ പരാരിയുടെ വരികൾക്ക് ഈണം നൽകിയതും ആലപിച്ചിരിക്കുന്നതും ഷഹബാസ് അമനാണ്.

ജോജു ജോർജ്ജ്, ഷറഫുദ്ദീൻ, ഗ്രേസ്സ് ആന്റണി, സൗബിൻ ഷാഹിർ, പാർവതി തിരുവോത്ത് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.

അജയ് മേനോൻ ഛായാഗ്രഹണവും സൈജു ശ്രീധരൻ എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിൽ ഷഹബാസ് അമൻ, റെക്സ് വിജയൻ, ബിജിപാൽ എന്നിവർ ചേർന്ന് സംഗീതവും ബിജിബാൽ പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. സിനിമയുടെ കലാസംവിധാനം അനീസ് നാടോടി നിർവഹിച്ചിരിക്കുന്നു. മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നത് റോണക്‌സ് സേവ്യറാണ്.

Read More:കൊവിഡ് കാലത്തെ പ്രവാസികളുടെ ദുരിതം പറഞ്ഞ് ‘സലാമത്ത്’; സംഗീത ആൽബത്തിലൂടെ റമദാൻ വിരുന്നൊരുക്കി കലാകാരൻമാർ, വീഡിയോ

പിആർഒ – ആതിര ദിൽജിത്ത്, വസ്ത്രാലങ്കാരം മസ്ഹർ ഹംസ, പ്രൊഡക്ഷൻ കണ്ട്രോളർ – ബെന്നി കട്ടപ്പന, സ്റ്റിൽസ്സ് – രോഹിത്ത് കെ സുരേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ദിനിൽ ബാബു, കോ റൈറ്റർ – ആഷിഫ് കക്കോടി, സക്കറിയ, മുഹ്സിൻ പരാരി, സൈജു ശ്രീധരൻ, അജയ് മേനോൻ എന്നിവരാണ് കോ പ്രൊഡ്യൂസേഴ്‌സ്.

Story higlights- Halal love story lyrical video