തളരാതെ പൊരുതാന്‍ പ്രചോദനം പകര്‍ന്ന് ‘ഒരുമിച്ചിതാ മലയാളികള്‍’: വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു

May 1, 2020

മാസങ്ങളായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ പോരാടുകയാണ് ലോകം. ഈ ചെറുത്തുനില്‍പ്പിലാണ് മലയാളികളും. കൊറോണ വൈറസിനെതിരെ തളരാതെ പൊരുതാന്‍ പ്രചോദനം പകരുന്ന ഒരു ഗാനം ശ്രദ്ധ നേടുന്നു. സംഗീത സംവിധായകന്‍ പി എസ് ജയഹരി ഒരുക്കിയ ‘ഒരുമിച്ചിതാ മലയാളികള്‍’ ഇതിനോടകംതന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.

നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ഒറ്റക്കെട്ടായി കൊവിഡിനെ ചെറുത്ത് തോല്‍പ്പിക്കാം എന്ന സന്ദേശമാണ് ഈ വീഡിയോ ഗാനം പകരുന്നത്. മഹേഷ് ഗോപാലിന്റേതാണ് പാട്ടിലെ വരികള്‍. സംഗീതം പകര്‍ന്നിരിക്കുന്ന പി എസ് ജയഹരി തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും.

Read more: കൈയടിക്കാതിരിക്കാന്‍ ആവില്ല ഈ പ്രകടനത്തിന്; മനസ്സ് കവര്‍ന്ന് ഒരു ‘വയലിന്‍ മുത്തശ്ശി’

മലയാളികളുടെ പ്രിയതാരം ഇന്ദ്രന്‍സ് മാസ്‌ക് തുന്നുന്ന ദൃശ്യങ്ങളോടെയാണ് ഈ വീഡിയോ ഗാനം ആരംഭിയ്ക്കുന്നത്. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍ക്കുള്ള ആദരവ് കൂടിയാണ് മനോഹരമായ ഈ ഗാനം. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് സാമൂഹിക അകലം ഉറപ്പാക്കി വീടുകളിലിരുന്നാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.