സംവിധാനം ചേച്ചി, അഭിനയം അനിയത്തി; വൈറലായി ഒരു കൊച്ചു സിനിമ

May 4, 2020
kids planting

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ കുട്ടികളും മുതിർന്നവരുമടക്കം വീടുകളിൽ ബോറടിച്ച് കഴിയുകയാണ്. വീട്ടിൽ വെറുതെ ഇരിക്കുന്നതിന്റെ വിരസത മാറ്റാൻ ക്രിയാത്മകമായി പല വിനോദങ്ങളും കണ്ടെത്തുകയാണ് മിക്കവരും. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ദിവസേന നിരവധി പുതിയ കലാകാരന്മാരും ജനിക്കുന്നുണ്ട്.

ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ താരങ്ങളാകുകയാണ് അഞ്ചാം ക്ലാസുകാരി ഇസൽ നസീമും അനുജത്തി ഗസലിനും. വീട്ടിൽ വെറുതെ ഇരിക്കുന്ന വേളയിൽ ഒരു കൊച്ചു സിനിമ തന്നെ നിർമ്മിച്ചാണ് ഇരുവരും താരങ്ങളായി മാറിയിരിക്കുന്നത്. ചേച്ചിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് അനുജത്തിയാണ്.

ലോക്ക് ഡൗണിൽ എങ്ങോട്ടും പോകാൻ കഴിയാതിരുന്ന ഒരു കുട്ടിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വീട്ടുമുറ്റത്തൂകൂടി വെറുതെ നടക്കുന്ന കുട്ടിയുടെ ശ്രദ്ധയിൽപ്പെടുന്ന ഒരു പയറുമണി എടുത്ത് പാകി നടുന്നതും അതിൽ കുട്ടി കണ്ടെത്തുന്ന ആനന്ദവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം.

Read also: ചുരുളഴിയാത്ത രഹസ്യങ്ങളുമായി ലോകത്തിലെ ഏറ്റവും പഴക്കമുള്ള പിരമിഡ്

വർക്കല പാളയംകുന്ന് സ്വദേശികളാണ് ഈ സഹോദരിമാർ. മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ഹനിയാണ്. എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് അജിനാസ് ഷിഫാബ്‌ ആണ്.

മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. കുട്ടികളുടെ ഇത്തരം കഴിവുകളെ പ്രോത്സാഹിപ്പിക്കണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഒപ്പം സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയടിയും ലഭിക്കുന്നുണ്ട് ഈ കുട്ടി കലാകാരികൾക്ക്.

Story highlights:lock down kids short film