കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് മനോഹരമായൊരു നൃത്ത സംഗീത വീഡിയോ
മാസങ്ങള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് നാം. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുകയാണ് മനോഹരമായ ഒരു നൃത്തവീഡിയോ. കൊവിഡ് പ്രതിരോധത്തില്‍ സ്വന്തം ജീവന്‍പോലും മറന്ന് പ്രയത്നിയ്ക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ആദരവ് കൂടിയാണ് ഈ വീഡിയോ.
നൃത്തത്തിലൂടെ ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കുന്ന വീഡിയോ ഇതിനോടകംതന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് തയാറാക്കിയതാണ് ഈ വീഡിയോ. അതുതന്നെയാണ് ഈ നൃത്തവീഡിയോയെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നതും.
സംഗവി എന്നാണ് നര്‍ത്തകിയുടെ പേര്. ഡാന്‍സ് ചെയ്തിരിക്കുന്ന സംഗവി തന്നെയാണ് വീഡിയോയും ഷൂട്ട് ചെയ്തിരിക്കുന്നത്. പരസ്പരം കാണാതെ പലയിടങ്ങളിലിരുന്ന് അണിയിച്ചൊരുക്കിയ വീഡിയോ ദൃശ്യഭംഗിയിലും ഏറെ മികച്ചുനില്ക്കുന്നു.
Read more: കാണാതെ പോകരുത്; വലതുകരം ഇല്ലാതിരുന്നിട്ടും വയലിനില്‍ മാന്ത്രികസംഗീതം ഒരുക്കുന്ന ഈ ജീവിതം: വീഡിയോ
മിനിവൂഡ് സ്റ്റുഡിയോസിന്റെ ബാനറില്‍ ക്ലാസിക്കല്‍ ഡാന്‍സ് രൂപേണ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത് ടിജോ തങ്കച്ചന് ആണ്. എഡിറ്റിംഗും ടിജോ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. വീഡിയോയിലെ ഗാനവും സുന്ദരമാണ്. അഭി ബര്‍ണബാസിന്റെ വരികള്‍ക്ക് സുരേഷ് നന്ദനാണ് ഈണം പകര്‍ന്നിരിക്കുന്നു. പ്രസൂണ്‍ ഗോവിന്ദ്, ഗായത്രി സുരേഷ്, നിഖില്‍ മുരളി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ബിന്‍സി മറിയം ജോസഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ആയും, ഗൗരി ജയന്, അഖില്‍ എ കുമാര്‍ എന്നിവര്‍ അസിസ്റ്റന്റ് ഡിറക്ടര്‍സ് ആയും പ്രവര്‍ത്തിച്ച ഈ ആല്‍ബത്തിന്റെ ക്രീയേറ്റീവ് പ്രൊഡ്യൂസര്‍ ജിജോ തങ്കച്ചന് ആണ്. പബ്ലിസിറ്റി ഡിസൈനിങ് മിലനും നിര്‍വഹിച്ചിരിക്കുന്നു.
Story highlights: Malaika Classical Dance Video