ടേക്ക് ഓഫിനിടെയുണ്ടായ ശക്തമായ കാറ്റിൽ ആടിയുലഞ്ഞ് വിമാനം; വീഡിയോ

May 28, 2020
plane

പലപ്പോഴും പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലാണ് വലിയ അപകടങ്ങൾ ഒഴിവാക്കുന്നത്. വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാൻഡ് ചെയ്യുമ്പോഴുമാണ് ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത്. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളും വിമാനയാത്രയ്ക്ക് തടസങ്ങൾ സൃഷ്ടിക്കാറുണ്ട്.

ഇപ്പോഴിതാ ശക്തമായ കാറ്റിനെത്തുടർന്ന് വിമാനം ലാൻഡ് ചെയ്യുന്നതിനിടെ ആടിയുലയുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പോർച്ചുഗലിലെ മദീര വിമാനത്താവളത്തിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ.

ലോക്ക് ഡൗണിൽ കുടുങ്ങിയ യാത്രക്കാരെ രക്ഷിക്കുന്നതിനായി ലിസ്ബനിൽ നിന്നെത്തിയ ടി എ പി എയർലൈൻസിന്റെ എ 321 വിമാനമാണ് കാറ്റിൽ ആടിയുലഞ്ഞത്. കഴിഞ്ഞ മാർച്ച് 19 ന് നടന്ന സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

Read also: ‘ക്വാറന്റീനിലെ ജന്മദിനം ഇങ്ങനെയാണ്’ – പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് ഫർഹാൻ ഫാസിൽ

യാത്രക്കാരെ കയറ്റി പോകുന്നതിനിടെയും വിമാനം കാറ്റിൽ ആടിയുലയുന്നുണ്ട്. ടേക്ക് ഓഫിനിടെ വിമാനത്തിന്റെ പിൻഭാഗം നിലത്തിടിക്കാതിരുന്നതും ഭാഗ്യം കൊണ്ടുമാത്രമാണ്.