‘കാത്തിരിക്കൂ, മികച്ച നടിയായി ഞാൻ തിരിച്ചുവരും’- ഹോളിവുഡ് താരത്തിന്റെ ഓൺലൈൻ ക്ലാസ്സിലൂടെ അഭിനയം പഠിച്ച് സാമന്ത

May 8, 2020

ലോക്ക് ഡൗൺ ദിനങ്ങൾ ഏറ്റവും കാര്യക്ഷമമായി ഉപയോഗിക്കുകയാണ് സാമന്ത അക്കിനേനി. ഒരു നിമിഷം പോലും പാഴാക്കാതെ ഓൺലൈൻ ക്‌ളാസുകളിൽ സജീവമാകുകയാണ് താരം. ഹോളിവുഡ് നടി ഹെലന്‍ മിരനില്‍ നിന്നും ഓണ്‍ലൈനായി അഭിനയം പഠിക്കുകയാണ് സാമന്ത ഇപ്പോൾ.

‘എക്‌സ്‌കാലിബര്‍’, ‘ദ ക്വീന്‍’, ‘റെഡ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് 74 കാരിയായ ഹെലന്‍ മിരൻ.

മികച്ച നടിയായി തിരികെ വരും എന്ന അടിക്കുറുപ്പോടെ ഓൺലൈൻ ക്ലാസ്സിന്റെ ചിത്രം പങ്കുവയ്ക്കുകയാണ് സാമന്ത. ഒപ്പം തന്നെ ഇനി മികച്ച നടിയാകാൻ സാധിച്ചില്ലെങ്കിൽ ഞാൻ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുമെന്നും തമാശരൂപേണ നടി കുറിക്കുന്നു.

Read more- ‘അമ്മ തണലിൽ’ റോഡരികിലെ കനാലിൽ വീണ കുട്ടിയാനയെ രക്ഷിക്കുന്ന ‘അമ്മ ആന; സ്നേഹം നിറച്ചൊരു വീഡിയോ

തമിഴ്, തെലുങ്ക് സിനിമ ലോകത്ത് സജീവ സാന്നിധ്യമാണ് സാമന്ത. നാഗാർജുനയുമായുള്ള വിവാഹ ശേഷവും സിനിമയിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു.

Story highlights- Samantha akkineni takes acting lessons from Hollywood actress