അണയാത്ത പ്രതീക്ഷ, കെടാത്ത കരുത്തും: കൊവിഡ് പ്രതിരോധപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് വേറിട്ട ഒരു വീഡിയോ

May 4, 2020
Sharing hope and lending support to health workers

വലിയൊരു പോരാട്ടത്തിലാണ് ലോകം. കൊവിഡ് 19 എന്ന മഹാമാരിക്കെതിരയുള്ള പോരാട്ടത്തില്‍. ഈ ചെറുത്തുനില്‍പ്പില്‍ എടുത്തുപറയേണ്ടതുണ്ട് സ്വന്തം ജീവന്‍ പോലും മറന്ന് മുന്നിട്ടിറങ്ങിയിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടേയും പൊലീസ് ഉദ്യോഗസ്ഥരുടേയുമൊക്കെ സേവനത്തെ.

വര്‍ണ്ണനകള്‍ക്കും പ്രശംസാ വാക്കുകള്‍ക്കും അതീതമാണ് അവരുടെ സേവനങ്ങള്‍. ലോക്ക് ഡൗണ്‍കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരെ ആദരിച്ചുകൊണ്ട് നിരവധി വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുന്നത്.

Read more: കരുത്താണ്, പ്രതീക്ഷയും: കൊവിഡ് വാര്‍ഡിലെ ഡ്യൂട്ടിക്ക്‌ ശേഷം മടങ്ങിയെത്തിയ വനിതാ ഡോക്ടര്‍ക്ക് ഗംഭീര സ്വീകരണവുമായി അയല്‍ക്കാര്‍; മിഴി നിറച്ച് ഡോക്ടറും

Team NeST IT ആണ് വ്യത്യസതമായ ഈ വീഡിയോയ്ക്ക് പിന്നില്‍. കത്തുന്ന ഒരു മെഴുകുതിരി പരസ്പരം കൈമാറുകയാണ് വീഡിയോയില്‍. വൈറസ് അല്ല അണയാത്ത പ്രതീക്ഷയാണ് പങ്കുവയ്ക്കേണ്ടത് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ വീഡിയോ. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ പ്രധാന ആകര്‍ഷണവും മഹത്തരമായ സന്ദേശംതന്നെയാണ്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിസ്തുലമായ സേവനം അനുഷ്ഠിക്കുന്നവര്‍ നിരവധിയാണ്. ഇവര്‍ക്കുള്ള സ്‌നേഹാര്‍ദ്രമായ ആദരവ് കൂടിയാണ് ഈ ചെറുവീഡിയോ. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കരുത്തും അണയാത്ത പ്രതിക്ഷയുമാണ് നമ്മുടെ കൈമുതല്‍ എന്ന് വീഡിയോ ഓര്‍മ്മപ്പെടുത്തുന്നു.

Story Highlight: Sharing hope and lending support to health workers video