ഇത് നാം കാണാതെ കാണുന്ന സൂര്യന്റെ ജീവിതം; വിസ്‍മയിപ്പിച്ച് ‘സൂര്യന്റെ ഒരു ദശകം’
പ്രകൃതി ഒരുക്കുന്ന അത്ഭുതപ്രതിഭാസങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ പലപ്പോഴും നമ്മെ വിസ്‍മയിപ്പിക്കാറുണ്ട്. പ്രകൃതിയിലെ ഏറ്റവും മഹത്തരമായ അത്ഭുതങ്ങളിൽ ഒന്നാണ് സൗരയൂഥത്തിന്റെ ഉർജ്ജസ്രോതസായ സൂര്യൻ. സൂര്യന് ചുറ്റും ഭൂമി വലം വച്ചുകൊണ്ടേയിരിക്കുകയാണ്. സൂര്യൻ ഉദിക്കാത്ത നാടുകളെക്കുറിച്ചും, പാതിരാ സൂര്യന്റെ നാടുകളെക്കുറിച്ചുമൊക്കെ കേൾക്കുമ്പോൾ അത്ഭുതവും ജിജ്ഞാസയും കൗതുകവുമൊക്കെ തോന്നും.
സൂര്യന്റെ ജീവിതത്തെക്കുറിച്ച് പഠനങ്ങൾ നടത്തിയാലും ഈ കൗതുകം വർധിച്ചുകൊണ്ടേയിരിക്കും. ഇപ്പോഴിതാ സൂര്യന്റെ ഒരു ദശകത്തിലെ ജീവിതം പുറത്തുവിട്ടിരിക്കുകയാണ് നാസ. 425 ദശലക്ഷം ചിത്രങ്ങൾ ചേർത്താണ് ഈ വീഡിയോ തയാറാക്കിയിരിക്കുന്നത്. ഒരു മണിക്കൂറും ഒരു മിനിറ്റും ദൈർഘ്യമുള്ള ഈ വീഡിയോ നാസയുടെ കീഴിലുള്ള സോളാർ ഡൈമാമിക്സ് ഒബ്‌സർവേറ്ററിയാണ് തയാറാക്കിയിരിക്കുന്നത്.
Read also: പാതിരാ സൂര്യൻ ഉദിക്കുന്ന നാട്; അലാസ്കയിലെ അപൂർവ പ്രതിഭാസത്തിന് പിന്നിൽ
സൂര്യന്റെ ഒരു ദശകം എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ തയാറാക്കിയിരിക്കുന്നത്. അറ്റ്‌സ്മോഫിയറിക് ഇമാജിങ് അസംബ്ലി ഉപകരണം വഴി ഓരോ 12 സെക്കന്റിലും 10 വേവ്ലെങ്തിൽ സോളാർ ഡൈമാമിക്സ് ഒബ്‌സർവേറ്ററി സൂര്യന്റെ ചിത്രങ്ങൾ പകർത്തുന്നുണ്ട്. അതിന് പുറമെ ഓരോ 0.75 സെക്കന്റിലും സൂര്യന്റെ ചിത്രങ്ങൾ സോളാർ ഡൈമാമിക്സ് ഒബ്‌സർവേറ്ററി പകർത്തുന്നുണ്ട്. ഇവയെല്ലാം ഉപയോഗിച്ച് 10 വർഷത്തിനുള്ളിൽ പകർത്തിയ ചിത്രങ്ങൾ ഉപയോഗിച്ചാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
Story Highlights: A decade of sun nasa release the video