ജനിച്ചുവീണ്‌ ഇരുപതു മിനിറ്റിനുള്ളിൽ അമ്മക്കൊപ്പം നടക്കാൻ പഠിക്കുന്ന കുട്ടിയാന- ഹൃദ്യം ഈ വീഡിയോ

June 8, 2020

വളരെ കൗതുകമാണ് കുട്ടിയാനകളുടെ കളിയും ചിരിയും കാണാൻ. മറ്റ് ആനകൾക്കൊപ്പം കാട്ടിൽ കളിച്ചുനടക്കുന്ന കുട്ടിയാനയുടെ വീഡിയോയും ചിത്രങ്ങളുമെല്ലാം വളരെ വേഗം തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ജനിച്ചുവീണാലുടൻ തന്നെ എഴുന്നേറ്റ് നിൽക്കാൻ സാധിക്കുന്ന ജീവിയാണ് ആന.

ജനിച്ച് ഇരുപതു മിനിറ്റ് മാത്രം പ്രായമുള്ള ഒരു കുട്ടിയാന അമ്മയുടെ ചുവടുകൾ നോക്കി നടക്കാൻ ശ്രമിക്കുകയാണ്. ഒരു സാധാരണ കാഴ്ചയാണെങ്കിലും പലർക്കും കൗതുകമാണ് ആന പിറന്നുവീണയുടൻ നടക്കാൻ ശ്രമിക്കുന്നത്.

കാലുറയ്ക്കാതെ തെറിച്ചുവീഴാൻ തുടങ്ങുകയും മറിഞ്ഞുവീഴുകയുമൊക്കെയുമുണ്ടെങ്കിലും അമ്മയുടെ പിന്നാലെ വേഗത്തിലെത്താൻ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്യുന്നുണ്ട് ഈ കുട്ടിയാന. സുശാന്ത നന്ദ എന്നയാളാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Story highlights-A twenty minutes old calf learning to walk