‘ഉണർന്നപ്പോൾ കണ്ട കാഴ്ചയാണ്, ആരെങ്കിലും അദ്ദേഹത്തിന് ഇങ്ങനെയൊരു വേഷം നൽകിയാൽ തകർക്കും’- രസകരമായ ചിത്രവുമായി അന്ന ബെൻ

June 23, 2020

മലയാള സിനിമയിൽ ശ്രദ്ധേയമായ സാന്നിധ്യമാകുകയാണ് നടി അന്ന ബെൻ. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളായ അന്ന ബെൻ സിനിമാ വിശേഷങ്ങളും വീട്ടുവിശേഷങ്ങളുമെല്ലാം പതിവായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ബെന്നി പി നായരമ്പലത്തിന്റെ രസകരമായ ഒരു ചിത്രത്തിനെ കുറിച്ച് പങ്കുവയ്ക്കുകയാണ് അന്ന ബെൻ.

പള്ളീലച്ചന്റെ വേഷത്തിലുള്ള ബെന്നി പി നായരമ്പലത്തിന്റെ ചിത്രമാണ് അന്ന പങ്കുവെച്ചിരിക്കുന്നത്. ‘ഞാൻ ഉണർന്നപ്പോൾ കണ്ട കാഴ്ചയാണിത്, അച്ഛനൊരു പള്ളീലച്ചനായി വേഷമിട്ടിരിക്കുന്നു. ആരെങ്കിലും അദ്ദേഹത്തിന് ഇങ്ങനെയൊരു വേഷം കൊടുത്താൽ തകർക്കും’- അന്ന ബെൻ കുറിക്കുന്നു.

Read More: വാരിയംകുന്നന്റെ കഥ പറഞ്ഞ് നാല് സിനിമകൾ ഒരുങ്ങുന്നു

കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് അന്ന ബെൻ സിനിമാ ലോകത്തേക്ക് എത്തുന്നത്.പിന്നീട് ‘ഹെലൻ’, ‘കപ്പേള’ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ മികച്ച നിരൂപക പ്രശംസയും നേടി.

Story highlights-actress anna ben shares father benny p nayarambalam’s photo