ഇനി ഗൂഗിൾ മാപ്പിൽ വഴി പറഞ്ഞുതരാൻ അമിതാഭ് ബച്ചൻ
ടെക്നോളജിയുടെ വളർച്ചയോടെ ഒരുപാട് കാര്യങ്ങൾ മനുഷ്യന് വിരൽ തുമ്പിലുണ്ട്. വിവരങ്ങൾ അതിവേഗം കൈമാറപ്പെടുന്നു എന്നത് മാത്രമല്ല, എന്തിനും ഏതിനും ടെക്നോളജിയെ ആശ്രയിക്കുന്ന അവസ്ഥയാണിപ്പോൾ. സ്മാർട്ട് ഫോണുകളുടെ കാര്യമെടുത്താൽ ഒരുപക്ഷെ, ആളുകൾക്ക് ഏറ്റവും പ്രയോജനപ്രദമായ ഒരു ആപ്ലിക്കേഷൻ തന്നെയാണ് ഗൂഗിൾ മാപ്പ്.
മുൻപരിചയമില്ലാത്ത ഒരിടത്തേക്ക് യാത്ര നടത്തുമ്പോൾ നമുക്ക് ഏറ്റവുമധികം സഹായകരമാകുന്നത് ഗൂഗിൾ മാപ്പ് ആണ്. ഇത്രയും നാൾ ഒരു സ്ത്രീ ശബ്ദമാണ് ഗൂഗിൾ മാപ്പിൽ വഴികാട്ടിയായിരുന്നത്. ഇന്ത്യക്കാർക്ക് ഇനി അമിതാഭ് ബച്ചന്റെ ശബ്ദത്തിൽ കേൾക്കാം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഗൂഗിൾ മാപ്പിന്റെ ശബ്ദമാകാൻ കമ്പനി അമിതാഭ് ബച്ചനെ സമീപിച്ചതായാണ് റിപ്പോർട്ട്. കൊവിഡ് കാലമായതിനാൽ വീട്ടിലിരുന്നു തന്നെ റെക്കോർഡിങ്ങ് പൂർത്തിയാക്കാൻ സാധിക്കും. അമിതാഭ് ബച്ചൻ ഈ ഓഫർ സ്വീകരിച്ചതായി വിവരങ്ങളില്ല. ഹിന്ദി ശബ്ദത്തിനായാണ് അമിതാഭ് ബച്ചനെ സമീപിച്ചത്.
ഇപ്പോൾ അമേരിക്കൻ ഗായികയും പ്രാസംഗികയുമായ കരൺ ജേക്കബ്സിന്റെതാണ് ഗൂഗിൾ മാപ്പിന്റെ സ്ത്രീ ശബ്ദം.
Story highlights-amitabh bachan might be giving directions on google maps