മത്തായി ചേട്ടന്റെ സ്പെഷ്യല്‍ ചക്കപ്പഴംപൊരി; പിന്നെ കുറച്ച് ബ്യൂട്ടി ടിപ്സും: രസക്കൂട്ട് പങ്കുവെച്ച് അനു സിതാര
വെള്ളിത്തിരയില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവമാണ് ചലച്ചിത്ര താരങ്ങളില്‍ പലരും. ആരോഗ്യ വിശേഷങ്ങളും സൗന്ദര്യ വിശേഷങ്ങളുമൊക്കെ താരങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ടു ശ്രദ്ധ നേടിയ മലയാളികളുടെ പ്രിയതാരം അനു സിതാര ചില രസക്കൂട്ടുകള്‍ പരിചയപ്പെടുത്തുകയാണ് ആരാധകര്‍ക്കായി.
ചക്കകൊണ്ടുള്ള ഒരു പഴംപൊരിയുടെ റെസിപ്പിയാണ് താരം പരിചയപ്പെടുത്തുന്നത്. അനു സിതാരയുടെ മേക്ക്അപ്പ്മാനായ മത്തായിയുടേതാണ് ഈ സ്പെഷ്യല്‍ ചക്കപ്പഴംപൊരി റെസിപ്പി. കുക്കിങ് റെസിപ്പിക്കൊപ്പം ചില ബ്യൂട്ടി ടിപ്സും പങ്കുവയ്ക്കുന്നുണ്ട് ഇരുവരും ചേര്‍ന്ന് വീഡിയോയില്‍.
ലോക്ക് ഡൗണ്‍ കാലമായതിനാല്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്ത അനു സിതാര യുട്യൂബ് വീഡിയോകളിലൂടെ സജീവമാണ്. അടുത്തിടെ മുടിയുടെ അഴകിനും ആരോഗ്യത്തിനും സഹായിക്കുന്ന കാച്ചിയ എണ്ണ എങ്ങനെ തയാറാക്കാമെന്നും താരം പരിചയപ്പെടുത്തിയിരുന്നു.
Story highlights: Beauty tips by Anu Sithara