പേര് പറയും; പിന്നെ അതിശയിപ്പിക്കുന്ന മിമിക്രിയും സോഷ്യല്‍മീഡിയയുടെ മനം കവര്‍ന്ന് നാട്ടു മൈന: വൈറല്‍ വീഡിയോ
കാഴ്ചക്കാരെ അതിശയിപ്പിക്കുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. വളരെ വേഗത്തിലാണ് അവ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നതും. മിമിക്രിയിലൂടെ ശ്രദ്ധ നേടുകയാണ് ഒരു പക്ഷി.
‘മിമിക്രി ചെയ്യുന്ന പക്ഷി’ എന്ന് കേട്ട് നെറ്റി ചുളിക്കേണ്ട. സംഗതി സത്യം തന്നെയാണ്. കാക്കയുടേയും കോഴിയുടേയും പ്രാവിന്റേയുമൊക്കെ ശബ്ദം അതിഗംഭീരമായി അനുകരിക്കുന്നുണ്ട് ഈ പക്ഷി. മാടത്ത എന്നും നാട്ടുമൈന എന്നുമൊക്കെ അറിയപ്പെടുന്ന ഈ പക്ഷി വളരെ വേഗത്തില്‍ മനുഷ്യരുമായി ഇണങ്ങറുമുണ്ട്. മാത്രമല്ല തത്ത സംസാരിക്കുന്നതു പോലെ സംസാരിക്കുന്നതിലും കോമന്മാരാണ്.
Read more: ടീം വര്‍ക്ക് എന്നൊക്കെ പറഞ്ഞാല്‍ ദേ ഇതാണ്: അപൂര്‍വമായി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍
മിമിക്രിക്ക് ഒപ്പം സ്വന്തം പേരും പറയുന്നുണ്ട് ഈ നാട്ടു മൈന. ടിങ്കു എന്നാണ് പേര്. നാട്ടിന് പുറങ്ങളിലും ഗ്രാമ പ്രദേശങ്ങളിലുമാണ് നാട്ടു മൈനകളെ കൂടുതലായി കണ്ടുവരാറ്. എന്തായാലും ടിങ്കു എന്ന നാട്ടു മൈനയുടെ മിമിക്രി സൈബര്‍ ഇടങ്ങളില്‍ വൈറലാണ്.
Story highlights: Common myna mimicry goes internet viral