ടീം വര്‍ക്ക് എന്നൊക്കെ പറഞ്ഞാല്‍ ദേ ഇതാണ്: അപൂര്‍വമായി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍

June 23, 2020
Skunk family teaches important lesson of teamwork viral video

‘ഒത്തു പിടിച്ചാല്‍ മലയും പോരും’ എന്ന് പറയുന്നത് കേട്ടിട്ടില്ലേ… സംഗതി സത്യമാണ്. പലപ്പോഴും നമുക്ക് അസാധ്യമായി തോന്നുന്ന പലതും ഒരുമിച്ച് ഒത്തൊരുമയോടെ പ്രയത്‌നിച്ചാല്‍ എളുപ്പത്തില്‍ സാധ്യമാക്കാം. അത്തരം നേട്ടങ്ങള്‍ നല്‍കുന്ന സന്തോഷങ്ങളും ചെറുതല്ല.

ടീം വര്‍ക്കിന്റെ മാഹാത്മ്യം വ്യക്തമാക്കുന്ന ഒരു വീഡിയോ ശ്രദ്ധ നേടുന്നു. തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ഹ്രസ്വ ചിത്രമോ സ്‌പെഷ്യല്‍ മെസ്സേജ് വീഡിയോയോ ഒന്നുമല്ല ഇത്. മറിച്ച് തികച്ചും യാദൃശ്ചികമായി ഒരു ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ്.

Read more: കുന്നിൻചെരുവിലൂടെ ഊർന്നിറങ്ങി ആനകൾ; രസകരം ഈ വീഡിയോ

റോഡില്‍ നിന്നും ഫൂട്പാത്തിലേക്ക് കയറാന്‍ പരസ്പരം സഹായിക്കുന്ന സ്‌കങ്കുകളുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഇക്കൂട്ടത്തിലുള്ള കുഞ്ഞന്‍ സ്‌കങ്ക് അവസാനം ഫൂട്പാത്തിലേക്ക് കയറാന്‍ സാധിക്കാതെ പ്രയാസപ്പെടുന്നതും ഇതു കണ്ട് മറ്റ് സ്‌കങ്കുകള്‍ എല്ലാവരും ചേര്‍ന്ന് കുട്ടി സ്‌കങ്കിനെ കയറാന്‍ സഹായിക്കുന്നതും വീഡിയോയില്‍ ദൃശ്യമാകുന്നുണ്ട്.

വെരുകുകളുടെ വര്‍ഗത്തില്‍ പെട്ട ഒരു മൃഗമാണ് സ്‌കങ്ക്. പൂച്ചയുടെ വലിപ്പമാണ് ഇവയ്ക്ക്. കറുപ്പു വെളുപ്പം ഇടകലര്‍ന്ന നിറത്തിലുള്ള ഇവയെ കാണാനും രസകരമാണ്.

Story highlights: Skunk family teaches important lesson of teamwork viral video