കൊവിഡ്-19; ഹൈ റിസ്ക് വിഭാഗത്തിലുള്ളവർക്കുള്ള പ്രധാന നിര്‍ദ്ദേശങ്ങൾ
June 8, 2020

കൊവിഡ് വ്യാപനം തടയുന്നതിന് നമ്മളെല്ലാരും ഒറ്റക്കെട്ടായി വൈറസിനെ പ്രതിരോധിക്കേണ്ടതുണ്ട്. നമ്മള് ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ രോഗവ്യാപന സാധ്യത കുറക്കുന്ന വലിയ കാര്യങ്ങളായി മാറാം. കോവിഡ് ഉയർത്തുന്ന വെല്ലുവിളികൾ മനസ്സിലാക്കി അവ പ്രതിരോധിക്കുന്നതിനായി ഒരു പുതിയ ആരോഗ്യ ശീലങ്ങളിലധിഷ്ടിതമായ ജീവിത ശൈലിയിലേക്ക് സ്വയം പരിവർത്തനം ചെയ്യേണ്ടത് അനിവാര്യമാണ്. അതേസമയം ഹൈ റിസ്ക് വിഭാഗത്തിലുള്ളവർക്കായി ആരോഗ്യവകുപ്പ് പുറത്തുവിടുന്ന പ്രധാന നിര്‍ദ്ദേശങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
- ഒരു പ്രതിരോധ മാര്‍ഗ്ഗമെന്ന നിലയില്‍ വീട്ടിലെത്തുന്ന അതിഥികളുമായി ഇടപെടുമ്പോള്‍ മാസ്ക് ധരിക്കാന്‍ ശ്രദ്ധിക്കുക
- സോപ്പോ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള സാനിറ്റൈസർ ഉപയോഗിച്ചോ കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കുക.
- വസ്ത്രങ്ങൾ, സമ്മാനങ്ങൾ, ഫോണുകൾ, ലാപ്ടോപ്പുകൾ, പെൻ ഡ്രൈവുകൾ തുടങ്ങി വ്യക്തിഗത വസ്തുക്കൾ കുടുംബാംഗങ്ങൾക്കിടയിൽ പങ്കിടരുത്
- സമീകൃതാഹാരം കഴിക്കുക
- അനാവശ്യ യാത്രകള്‍ ഒഴിവാക്കുക.
- അകലങ്ങളില്‍ നിന്ന്കൊണ്ട് സൗഹൃദങ്ങള്‍ പങ്കുവെക്കുക
- രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയാണെങ്കിൽ മാർഗനിർദ്ദേശങ്ങള്‍ക്കായി ഉടനടി സമീപത്തെ പ്രാദേശികാരോഗ്യ കേന്ദ്രങ്ങളുമായോ അല്ലെങ്കിൽ ദിശ ഹെല്‍പ്പ് ലൈന്‍ നമ്പറുമായോ (0471 2552056, അല്ലെങ്കിൽ 1056) ബന്ധപ്പെടുക.
- അയൽക്കാരും ബന്ധുക്കളും മറ്റു അഭ്യുദയകാംക്ഷികളും റിവേഴ്സ് ക്വാറന്റൈനില്‍ പ്രവേശിക്കപ്പെട്ടവര്‍ക്ക് വേണ്ട മാനസിക പിന്തുണ നല്‍കുക.
- നിങ്ങളുടെ സംശയങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി ഫോണിലൂടെ ഡോക്ടറോഡ് ബന്ധപ്പെടുക.
Story Highlights: Covid 19 updates