കൊറോണക്കാലത്ത് രോഗസാധ്യത കൂടുതലുള്ളവർക്ക് വേണം ഏറെ കരുതൽ
June 12, 2020
കൊറോണ കാലം പ്രായം ചെന്നവരെ സംബന്ധിച്ച് ആധിയും വ്യാകുലതകളും നിറഞ്ഞതാണ്. സമൂഹ വ്യാപന ഭീഷണി കാരണം മനസമാധാനത്തോടെ ഒന്നു പുറത്തിറങ്ങാന്‍ പോലും സാധിക്കുന്നില്ല. എങ്ങും ഭീതിയുണര്‍ത്തുന്ന വാര്‍ത്തകള്‍ മാത്രം…! ഈ പശ്ചാത്തലത്തില്‍ അവര്‍ക്കായി നമുക്കെന്ത് ചെയ്യാന്‍ സാധിക്കും…
- 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരെ നമുക്ക് റിവേഴ്സ് ക്വാറന്റൈന്‍ ചെയ്യാവുന്നതാണ്
ഓര്‍ക്കുക! രോഗസാധ്യത കൂടുതലുള്ള ജനവിഭാഗം ഇവര്‍ മാത്രമല്ല
- 14 ദിവസം പൂർത്തിയാക്കിയ ശേഷവും സമ്പര്‍ക്ക വിലക്കില്‍ തുടരുന്നവര്‍ അടുത്ത 14 ദിവസത്തേക്ക്കൂടി സമൂഹത്തിലെ രോഗസാധ്യത കൂടുതലുള്ള പ്രായംചെന്നവരുമായി ഇടപഴകരുത്.
- റിവേഴ്സ് ക്വാറന്റൈനിൽ പ്രവേശിപ്പിക്കുന്നതിനു താൽക്കാലികമായി അനുയോജ്യമായ ഒരു ബദൽ സംവിധാനം അന്തര്‍ സംസ്ഥാനം/ അന്തര്‍ദേശീയ യാത്രക്കാരുടെ മടങ്ങിവരവിനു മുന്‍പായി കുടുംബാംഗങ്ങൾ ഒരുക്കിയിരിക്കേണ്ടതാണ്.
- ഒരു പ്രതിരോധ മാര്‍ഗ്ഗമെന്ന നിലയില്‍ ഭവനങ്ങളിൽ പോലും ഇവര്‍ മാസ്ക് ധരിക്കേണ്ടതാണ്
- സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക അല്ലെങ്കിൽ കൈകൾ വൃത്തിയാക്കാന്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള സാനിറ്റൈസർ ഉപയോഗിക്കേണ്ടതാണ്.
- ജീവിത ശൈലീ രോഗമുള്ള വ്യക്തികൾ മരുന്നുകളുടെ ഒരു ലിസ്റ്റ് സൂക്ഷിക്കുകയും 1 മാസത്തേക്ക് ആവശ്യത്തിന് കരുതുകയും വേണം.
Story Highlights: Covid 19 updates