കൊവിഡ് കാലത്ത് ഷോപ്പിങ്ങിന് പോകും മുൻപ് ശ്രദ്ധിക്കാൻ…

June 19, 2020
shoping

കൊവിഡ് കാലത്തെ ജീവിതം ഏറെ കരുതലോടെ വേണം. കാരണം വൈറസ് എവിടെ നിന്നാണ് പകരുന്നതെന്ന് പറയാൻ സാധിക്കില്ല. അതിനാൽ ഈ കാലഘട്ടത്തിൽ ഓരോ ചുവടും കരുതലോടെ വേണം വയ്ക്കാൻ. കൊവിഡ് കാലത്ത് ഷോപ്പിങ്ങിന് പോകും മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • കടയിൽ കയറുന്നതിന് മുൻപും സാധനങ്ങൾ വാങ്ങി പുറത്തിറങ്ങുമ്പോഴും കൈകൾ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുക
  • കാർട്ട്‍വൈപ്പ് കിട്ടുമെങ്കിൽ കൈയിൽ കരുതുക..സാധനങ്ങൾ എടുക്കുന്ന കാർട്ടിലും ബാസ്കറ്റിന്‍റെ പിടിയിലും കാർഡ് റീഡറിലും ഇവ ഉപയോഗിക്കുക. ചില കടകളിൽ കാർട്ട്‍വൈപ്പ്  ലഭ്യമാണ്
  • സാമൂഹിക അകലം പാലിക്കുക
  • അനാവശ്യമായി പ്രതലങ്ങളിൽ സ്പർശിക്കാതിരിക്കുക
  • മാസ്ക് ധരിക്കുക
  • കണ്ണ്, മൂക്ക്, വായ് എന്നിവിടങ്ങളിൽ തൊടാതിരിക്കുക

സാധനങ്ങൾ വാങ്ങി വീട്ടിൽ തിരിച്ചെത്തിയാൽ……

  • മാസ്ക്കും കൈയുറയും സുരക്ഷിതമായി നശിപ്പിക്കുക
  • എത്രയും പെട്ടെന്ന് കുളിക്കുക
  • കഴുകിയാൽ ചീത്തയാകാത്ത സാധനങ്ങൾ നന്നായി കഴുകിയതിന് ശേഷം മാത്രം വീട്ടിലേക്ക് കടത്തുക
  • രണ്ടോ മൂന്നോ ദിവസത്തേക്കുള്ള സാധനങ്ങൾ നേരെത്തെ വാങ്ങിവച്ച് ആൾ സ്പർശമില്ലാത്ത ഒരിടത്ത് സൂക്ഷിച്ചതിനുശേഷം ഉപയോഗിക്കുന്നത് നല്ലതാണ്

Story Highlights: Covid updates