മുടക്കരുത്, മുടങ്ങരുത് – ബ്രേക്ക് ദി ചെയിന്‍; നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്
ലോകം മുഴുവൻ കൊവിഡ്- 19 എന്ന മഹാമാരിയുടെ ഭീതിയിൽ അകപ്പെട്ടിരിക്കുകയാണ്. കൊറോണ വൈറസ് വ്യാപനത്തിന്റെ നിന്നും നാടിനെ രക്ഷിക്കാനായി ആരോഗ്യപ്രവർത്തകരും അധികൃതരും അഹോരാത്രം പ്രയത്നിക്കുകയാണ്.
വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്തോടെ പൊതു ഇടങ്ങളിലും മറ്റും ഇറങ്ങുന്നവരുടെ എണ്ണം വർധിച്ചു. എന്നാൽ ജനങ്ങൾ ജാഗ്രത തുടരണമെന്ന നിർദ്ദേശങ്ങളുമായിഎത്തുകയാണ് ആരോഗ്യവകുപ്പ്.
ശരിയായ പ്രതിരോധ മാര്‍ഗങ്ങൾ അവലംബിച്ചാല്‍ രോഗപകര്‍ച്ച നമുക്ക് തടഞ്ഞു നിറുത്താന്‍ സാധിക്കും. വാക്സിനോ അല്ലെങ്കില്‍ ഫലപ്രദമായ ആന്റി വൈറല്‍ മരുന്നുകളോ നാളിതുവരെ കണ്ടുപിടിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ശരിയായ പ്രതിരോധ മാര്‍ഗങ്ങള്‍ മാത്രമാണ് കൊവിഡ് 19 രോഗപകര്‍ച്ച ഫലപ്രദമായി തടഞ്ഞു നിറുത്താനുള്ള ഒരേയൊരു മാര്‍ഗം.
Read also: തൂവെള്ള നിറത്തിൽ പരന്ന് കിടക്കുന്ന മണൽപ്പരപ്പ്; കൗതുക കാഴ്ചകൾക്ക് പിന്നിൽ
പൊതുജനാരോഗ്യ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനോടൊപ്പം ജനങ്ങള്‍ സ്വമേധയാ നിയമങ്ങൾ പാലിക്കാന്‍ തയാറാകേണ്ടതാണ്.
*മാസ്കുകള്‍ വീടുകളിലും നമുക്ക് ശീലമാക്കാം
*നിരത്തുകളില്‍ കൂട്ടംകൂടി നില്‍ക്കുന്നതും സംസാരിക്കുന്നതും ഒഴിവാക്കുക
*കയറ്റിറക്ക് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കര്‍ശനമായും കയ്യുറയും മാസ്കും ധരിക്കേണ്ടതാണ്.
*കൈകള്‍ സോപ്പിട്ട് കൂടെക്കൂടെ കഴുകുക
*പൊതു ഇടങ്ങളില്‍ തുപ്പരുത്
*പൊതു ഇടങ്ങളിൽ തുപ്പുന്നവരെ കണ്ടെത്തിയാല്‍ ഉടനടി ആരോഗ്യ പ്രവര്‍ത്തകരെ/ പൊലീസിനെ അറിയിക്കാന്‍ മറക്കരുത്
*ബ്രേക്ക് ദി ചെയിന്‍ ഡയറികള്‍ നമുക്കൊരു ശീലമാക്കാം
*ബ്രേക്ക് ദി ചെയിന്‍ കോര്‍ണറുകള്‍ വീണ്ടും സജീവമാക്കാം.
*ഇതിനു പുറമേ രോഗപ്രതിരോധവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അതേപടി തുടര്‍ന്നും പാലിക്കേണ്ടതാണ്
ശ്രദ്ധിക്കുക
*നമ്മുടെ ആശ്രദ്ധ അല്ലെങ്കില്‍ അനാരോഗ്യകരമായ ശീലങ്ങള്‍ പകര്‍ച്ചവ്യാധികള്‍ പെരുകുന്നതിനു കാരണമാകാം
*രോഗവ്യാപനത്തിന്റെ ചങ്ങലക്കണ്ണികള്‍ പൊട്ടിച്ചെറിയാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്.
ഓര്‍ക്കുക- ബ്രേക്ക് ദി ചെയിന്‍ കോര്‍ണറുകള്‍ സജീവമാക്കാം ഒപ്പം ജീവിതം സുരക്ഷിതമാക്കാം
Story Highlights: Covid updates Kerala health department