കോലിയോ സ്‌മിത്തോ, ആരാണ് മികച്ചത്?- രസകരമായ മറുപടിയുമായി ഡേവിഡ് വാർണർ

June 23, 2020

ക്രിക്കറ്റ് ലോകത്ത് എന്നും സജീവ ചർച്ചകൾക്ക് ഇടയൊരുക്കാറുള്ള വിഷയമാണ് ഇന്ത്യൻ താരം വിരാട് കോലിയാണോ ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്താണോ മികച്ചത് എന്ന ചോദ്യം. രണ്ടു ടീമുകളിലെയും താരങ്ങൾ പലപ്പോഴും നേരിട്ടിട്ടുള്ള ചോദ്യമാണിത്. എന്നാൽ സ്റ്റീവ് സ്മിത്തിന്റെ സഹതാരമായ ഡേവിഡ് വാർണർക്ക് പറയാനുള്ളത് രസകരമായ മറുപടിയാണ്.

മൂന്നു ഫോർമാറ്റിലും കോലിയാണ് മികച്ചത് എന്ന അഭിപ്രായക്കാരും സ്മിത്താണ് കേമൻ എന്ന വിഭാഗവും ഉണ്ട്. എന്നാൽ ഇരുവരുടെയും കഴിവുകളെയും പ്രകടനത്തെയും വ്യക്തിഗതമായി വിലയിരുത്താൻ ഡേവിഡ് വാർണർ തയ്യാറല്ല.

‘ഞങ്ങൾ വ്യക്തിഗത പ്രകടനങ്ങൾ നോക്കുന്നില്ല. അങ്ങനെയെങ്കിൽ അത് ബൗളറും ബാറ്റ്‌സ്മാനും തമ്മിലാണ്. ഓസ്‌ട്രേലിയയിൽ പന്തെറിയാനുള്ള ലൈനും ലെങ്തും ഞങ്ങൾക്കറിയാം.

Read More:‘കിറ്റി’യോട് കുറുമ്പ് കാട്ടി ‘യായ’; വൈറലായി അപൂർവ സ്നേഹത്തിന്റെ ക്യൂട്ട് വീഡിയോ

കോലിയുമായി സ്മിത്തിനെ താരതമ്യം ചെയ്യുമ്പോൾ ഇരുവരും മൂന്ന് ഫോർമാറ്റിലും നിലവിലുള്ള മികച്ച ബാറ്റ്‌സ്മാൻമാർ തന്നെയാണ്. ആളുകൾ പ്രതീക്ഷിക്കുന്നത് ഇങ്ങനെയാണെങ്കിൽ അവർ തമ്മിലുള്ള വലിയ യുദ്ധമായിരിക്കും ഇത്. എന്നെ സംബന്ധിച്ചിത്തോളം അത് ഇന്ത്യ – ഓസ്‌ട്രേലിയ പോരാട്ടമാണ്’- വാർണർ പറയുന്നു.

Story highlights- david warner abot steve smith and virat kohli