മനോഹരമായ ചുവടുകള്‍ക്കൊപ്പം അതിശയഭാവങ്ങളും; കൈയടി നേടി ദിയ

അതിശയിപ്പിക്കുന്ന കലാമികവു കൊണ്ട് സൈബര്‍ ഇടങ്ങളുടെ മനം നിറയ്ക്കുകയാണ് ചലച്ചിത്രതാരം ദിയ. സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ട് വെള്ളിത്തിരയില്‍ നിറ സാന്നിദ്ധ്യമായ താരം സമൂഹമാധ്യമങ്ങളിലും സജീവമാണ്. സോഷ്യല്‍മീഡിയയില്‍ ദിയ പങ്കുവയ്ക്കുന്ന ടിക് ടോക്ക് വീഡിയോകള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്.
കഴിഞ്ഞ ദിവസം ടിക് ടോക്കില്‍ ദിയ പങ്കുവെച്ച വീഡിയോ ഇതിനോടകംതന്നെ വൈറലായിക്കഴിഞ്ഞു. താരത്തിന്റെ നടന വൈഭവത്തേയും ഭാവപ്രകടനത്തേയും പ്രശംസിക്കുകയാണ് ആസ്വാദകര്‍. കുറഞ്ഞ ദിവസങ്ങള്‍ക്കൊണ്ട് പത്ത് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു ഈ ടിക് ടോക്ക് വീഡിയോ .
പാട്ടിന്റെ താളത്തിന് അനുസരിച്ച് വ്യത്യസ്തമായി ചുവടുവയ്ക്കുന്ന ദിയയുടെ ഭാവപ്രകടനങ്ങളും ഏറെ മനോഹരമാണ്. അഭിനയത്തിന് പുറമെ മോഡലിങ്ങിലും ദിയ പ്രതിഭ തെളിയിച്ചിരിക്കുന്നു. സംസാര ശൈലിയിലെ വൈഭവം കൊണ്ട് അവതരണരംഗത്തും ശ്രദ്ധേയമാണ് താരം.
@diyadiya417 Dance alla happiness, life movements annu happiness 😂😂###ShareTheCare ##dancegirl ##tamilgirl #
♬ original sound – ayeeshaofficial