കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മുന്നണി പോരാളികൾ അറിയാൻ…

June 11, 2020

കൊവിഡ് പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരോടൊപ്പം മുന്നണി പോരാളികളായി
പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗമാണ് പൊലീസ്. ക്രമസമാധാന
പരിപാലന ചുമതലയുള്ള പൊലീസുകാര്‍ക്ക് കൊവിഡ് സൃഷ്ടിച്ച
ഭീഷണി മറികടക്കാന്‍ പ്രവൃത്തിയിലും പതിവു ചര്യകളിലും
കാതലായ മാറ്റം വരുത്തിയേ മതിയാകൂ.

പൊലീസുകാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 സാമൂഹിക അകലം കൃത്യമായി പാലിക്കണം.
ഡ്യൂട്ടി സമയത്ത് കൃത്യമായി മാസ്ക്ക് (തുണി അല്ലെങ്കില്‍
ഡബിള്‍ ലെയര്‍ മാസ്ക്) ധരിക്കണം.

കൈകള്‍ ഇടയ്ക്കിടയ്ക്ക് ഹാന്‍ഡ്‌ സാനിറ്റയിസര്‍
ഉപയോഗിച്ച് വൃത്തിയാക്കേണ്ടാതാണ്
.
 വാഹന പരിശോധന സമയങ്ങളിലും മറ്റു പരിശോധന
സമയങ്ങളിലും കൈയ്യുറകള്‍ ധരിക്കേണ്ടാതാണ്.
ഡ്യൂട്ടി സമയത്ത് ഉപയോഗിക്കുന്ന വസ്തുക്കളായ ലാത്തി,
വയര്‍ലെസ്സ് സെറ്റ് മുതലായവ കൈമാറ്റം ചെയ്യുന്നതിന്
മുന്‍പായി അണുനാശിനി ഉപയോഗിച്ച്
വൃത്തിയാക്കേണ്ടാതാണ്

ഡ്യൂട്ടി സമയത്ത് ആഹാരം കഴിക്കുന്നതിനോ മറ്റു
ആവശ്യങ്ങള്‍ക്കായോ മാസ്കും കൈയ്യുറയും
മാറ്റേണ്ടി വന്നാല്‍ വീണ്ടും ധരിക്കുന്നതിനു ആവശ്യമായ
മാസ്ക്കും കൈയ്യുറകളും കൈയ്യില്‍ കരുതേണ്ടതാണ്.

ഉപയോഗിച്ച മാസ്ക്കും കൈയ്യുറകളും വലിച്ചെറിയാതെ
യഥാവിധി നിര്‍മാര്‍ജജനം ചെയ്യുക.

ദിവസവും യൂണിഫോം മാറി ധരിക്കെണ്ടാതാണ്. ഒരു
കാരണവശാലും യൂണിഫോം പരസ്പരം മാറി ഉപയോഗിക്കാന്‍
പാടില്ല.

വീട്ടില്‍ എത്തിയാല്‍ ഉടനെ ധരിച്ച വസ്ത്രങ്ങളും
യൂണിഫോമും മാറി ഡിറ്റര്‍ജെന്റില്‍ കഴുകേണ്ടതും കുളിച്ചു
വ്യക്തി ശുചിത്വം വരുത്തേണ്ടതുമാണ്. അതിനു ശേഷം
മാത്രമെ വീട്ടില്‍ പ്രവേശിക്കാന്‍ പാടുള്ളൂ.

കയ്യുറകള്‍ ധരിച്ചാലും, മാസ്ക് ധരിച്ചാലും സാമുഹിക അകലം കൃത്യമായി പാലിക്കേണ്ടതാണ്.

Story Highlights: Covid updates