വീട്ടിൽ ക്യാമറാമാൻ ഉള്ളപ്പോൾ എന്തിന് പേടിക്കണം?- ജയസൂര്യയുടെ ചിത്രത്തിന് പ്രൊമോഷൻ സഹായിയായി മകൻ
ഡിജിറ്റൽ പ്ലാറ്റുഫോമുകളിലേക്ക് ചേക്കേറുകയാണ് മലയാള സിനിമയും. ‘സൂഫിയും സുജാതയും’ ആമസോൺ പ്രൈമിൽ റിലീസിന് തയ്യാറെടുക്കുകയാണ്. ലോക്ക് ഡൗൺ കാരണം പ്രൊമോഷൻ പരിപാടികൾ നടക്കാത്തതിനാൽ എല്ലാവരും ഡിജിറ്റൽ പ്രൊമോഷനുകളാണ് ആശ്രയിക്കുന്നത്. ‘സൂഫിയും സുജാത’യ്ക്കുമായി പ്രൊമോഷൻ നടത്താൻ ജയസൂര്യയെ സഹായിക്കുന്നത് മകൻ അദ്വൈത് ആണ്.
സരിത ജയസൂര്യയാണ് മകൻ അച്ഛന് വേണ്ടി ക്യാമറാമാനായ വിശേഷം പങ്കുവെച്ചത്. വീട്ടിൽ ക്യാമറാമാൻ ഉള്ളപ്പോൾ എന്തിനു പേടിക്കണം എന്നാണ് സരിത ജയസൂര്യ മകന്റെ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
സംസാര ശേഷിയില്ലാത്ത സുജാതക്ക് സൂഫി സന്യാസിയോട് തോന്നുന്ന പ്രണയമാണ് ചിത്രം പങ്കുവയ്ക്കുന്നത്. സുജാതയുടെ വേഷത്തിലെത്തുന്ന അതിഥി റാവു ഹൈദരിയുടെ ഭർത്താവിന്റെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ആമസോൺ പ്രൈം വീഡിയോസിൽ മാത്രം അഞ്ചു ഭാഷകളിൽ എത്തുന്ന ഏഴ് ഇന്ത്യൻ സിനിമകളിൽ ഒന്നാണ് ‘സൂഫിയും സുജാതയും’.
Story highlights-jayasurya’s son helping him for digital promotion