ട്വിസ്റ്റ് എന്തായാലും കിടിലൻ; സുരേഷ് ഗോപിയുടെ മാസ് ഡയലോഗുമായെത്തി സോഷ്യൽ മീഡിയയെ പൊട്ടിച്ചിരിപ്പിച്ച് കുഞ്ഞുമിടുക്കി

June 4, 2020
kid

സുരേഷ് ഗോപിയുടെ മാസ് ഡയലോഗുകൾ ഒരു തവണയെങ്കിലും പറയാത്ത മലയാളികൾ ഉണ്ടാവില്ല. അത്രമേൽ മലയാളി സിനിമ പ്രേക്ഷകരുടെ ഹൃദയത്തിൽ ആഴത്തിൽ ഇറങ്ങിച്ചെന്നവയാണ് സുരേഷ് ഗോപിയുടെ പഴയകാല സിനിമ കഥാപാത്രങ്ങളും അവയിലെ ഡയലോഗുകളും. ഇപ്പോഴിതാ താരത്തിന്റെ ഒരു മാസ് ഡയലോഗുമായി എത്തുകയാണ് ഒരു കുഞ്ഞുമിടുക്കി.

‘മോഹൻതോമസിന്റെ ഉച്ചിഷ്ടവും അമേദ്യവും കൂട്ടിക്കുഴച്ച്…’ എന്ന് തുടങ്ങുന്ന ഡയലോഗാണ് ഈ കുഞ്ഞുമിടുക്കി പറയുന്നത്. എന്നാൽ ഡയലോഗ് പറഞ്ഞുതുടങ്ങിയപ്പോഴാണ് ഈ കുഞ്ഞുമിടുക്കിയ്ക്ക് ഒരു ആഗ്രഹം തോന്നുന്നത്. ഈ പറയുന്നതെല്ലാം കൂടി കൂട്ടിക്കുഴച്ച് തനിക്കും കഴിക്കണം. അപ്പോൾ തന്നെ കക്ഷി അത് അമ്മയോട് പറയുകയും ചെയ്തു.

Read also: ഷാജി പാപ്പൻ ഇവിടെയുണ്ട്; ഇഷ്‌ടകഥാപാത്രങ്ങളുടെ ലോക്ക് ഡൗൺ വിശേഷങ്ങൾ പങ്കുവെച്ച് ജയസൂര്യ, വൈറൽ വീഡിയോ

കുഞ്ഞുമിടുക്കിയുടെ വാക്കുകൾ അത്ര വ്യക്തമല്ലെങ്കിലും സംഗതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ചലച്ചിത്ര താരം ജയസൂര്യയും ഫേസ്ബുക്ക് പേജിലൂടെ ഈ കുട്ടിത്താരത്തിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.