ഷാജി പാപ്പൻ ഇവിടെയുണ്ട്; ഇഷ്‌ടകഥാപാത്രങ്ങളുടെ ലോക്ക് ഡൗൺ വിശേഷങ്ങൾ പങ്കുവെച്ച് ജയസൂര്യ, വൈറൽ വീഡിയോ

June 4, 2020
jayasurya

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിലെത്തി പ്രേക്ഷക സ്വീകാര്യനായി മാറിയ താരമാണ് ജയസൂര്യ. മലയാളികൾക്ക് ഒരുപിടി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച താരത്തിന്റെ പ്രിയകഥാപാത്രങ്ങളെയെല്ലാം കോർത്തിണക്കി ഈ ലോക്ക് ഡൗൺ കാലത്ത് താരം തയാറാക്കിയ വീഡിയോയാണ് ഏറെ ശ്രദ്ധ കവരുന്നത്.

ഷാജി പാപ്പനും, ജോൺ ഡോൺബോസ്കോയും, മേരികുട്ടിയും, വി പി സത്യനും, അക്ബറും ജോയ് താക്കോൽക്കാരനുമൊക്കെ ഇപ്പോൾ എന്തു ചെയ്യുകയാകും…? ആരാധകരെപ്പോലെത്തന്നെ ഏറെ ആകാംക്ഷയിലാണ് ജയസൂര്യയും. ഈ ചിന്തയിൽനിന്നും ഉയർന്നുവന്നതാണ് ഈ രസകരമായ വീഡിയോ. എന്തായാലും ഫേസ്ബുക്കിൽ പങ്കുവെച്ച ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

Read also: ‘എന്നെപ്പോലെയുള്ള സഹോദരിമാരുണ്ട്, എന്നാൽ കേക്ക് ആദ്യമാണ്’- രസകരമായ ചിത്രവുമായി അഹാന

ലോക്ക് ഡൗൺ കാലത്ത് ഷൂട്ടിംഗ് ഒന്നും നടക്കുന്നിലെങ്കിലും ജയസൂര്യ തിരക്കിലാണ്. മകൻ അദ്വൈതിന്റെ ടിക് ടോക്ക് അക്കൗണ്ടിൽ വീഡിയോയുമായി ജയസൂര്യയും സജീവമാണ്. ഇപ്പോഴിതാ തന്റെ വ്യത്യസ്ത കഥാപാത്രങ്ങളെ കോർത്തിണക്കി തയാറാക്കിയ ഏറെ കൗതുകം നിറഞ്ഞ വീഡിയോയാണ് താരം ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.

അതേസമയം ജയസൂര്യയെ നായകനാക്കി വിജയ് ബാബുവിൻ്റെ ഫ്രൈഡേ ഫിലിംസ് ഒരുക്കുന്ന സൂഫിയും സുജാതയും ഓൺലൈൻ റിലീസിനൊരുങ്ങുകയാണ്. ആമസോൺ പ്രൈമിലൂടെ പുതിയ ചിത്രമായ സൂഫിയും സുജാതയും റിലീസ് ചെയ്യുന്ന വിവരം ജയസൂര്യ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ആമസോൺ പ്രൈം റിലീസിൻ്റെ പോസ്റ്ററും താരം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു സിനിമ പൂർണമായും ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നത്. 

Story Highlights: Jayasurya lockdown Video about his characters