രണ്ടേകാല്‍ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം

June 5, 2020
Covid 19

രാജ്യത്തെ വിട്ടൊഴിഞ്ഞിട്ടില്ല കൊവിഡ് ആശങ്ക. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമ്പോഴും കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ് ഇന്ത്യയില്‍. രണ്ടേകാല്‍ ലക്ഷം കടന്നു രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.

കഴിഞ്ഞ ഒരു ദിവസംകൊണ്ട് 9851 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇത് ആദ്യമായാണ് ഇന്ത്യയില്‍ ഒരു ദിവസം ഇത്രയധികം കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ മാത്രം 273 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഇതുവരെ രാജ്യത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത് 2,26,770 പേര്‍ക്കാണ്. 6348 പേര്‍ രോഗം മൂലം മരണത്തിന് കീഴടങ്ങി. വര്‍ധിച്ചുവരുന്ന കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ത്തുന്ന ആശങ്ക ചെറുതല്ല. 1,10,960 പേരാണ് നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

Story highlights: Latest updates covid 19 in India