മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നവർ ജാഗ്രതൈ..കാരണം ഇതാണ്
കൈയിൽ മൊബൈൽ ഫോൺ ഇല്ലാത്ത ഒരു നിമിഷത്തെക്കുറിച്ചുപോലും ചിന്തിക്കാൻ കഴിയാത്തവരാണ് ഇന്ന് മിക്കവരും. രാവിലെ ഉറക്കമുണരുന്നതു മുതൽ ഉറങ്ങുന്നതു വരെ കൂടെ ഉണ്ടാവുന്ന സന്തത സഹചാരിയായി മാറികഴിഞ്ഞു മൊബൈൽ ഫോൺ. ഉപ്പുതൊട്ട് കർപ്പൂരം വരെ ഫോണിന്റെ സഹായത്തോടെ നമുക്കരികിൽ എത്തുമെന്നുള്ളതാണ് ഇതിന് പ്രധാന കാരണം.
ബാത്റൂമിൽ പോകുമ്പോൾ പോലും ഫോൺ കൈയിൽ കരുതുന്നവരാണോ നിങ്ങൾ..? ഉറങ്ങുന്ന സമയത്ത് മൊബൈൽ ഫോൺ തലയ്ക്കരികിലാണോ വയ്ക്കാറുള്ളത്..? എങ്കിൽ ഒന്ന് സൂക്ഷിച്ചോളൂ.. ഇത് നിങ്ങളെ മാരക രോഗത്തിന് അടിമയാക്കും.
മൊബൈൽ ഫോണിൽ നിന്നും പുറത്തേക്ക് വരുന്ന റേഡിയോ ഫ്രീക്വൻസ് എനർജി മസ്തിഷ്ക ക്യാൻസറിന് വരെ കരണമാകുന്നതാണ്. അതോടൊപ്പം ശ്രവണ ഗ്രന്ഥിയിലും, ഉമിനീർ ഗ്രന്ഥിയിലും വരെ ക്യാൻസർ ഉണ്ടാകാൻ ഇത് കാരണമാകും.
അമിതമായി മൊബൈൽ ഉപയോഗിക്കുന്നതിലൂടെ പ്രത്യുത്പാദന ശേഷി കുറയാനും കാരണമാകും. ഫോൺ പോക്കറ്റിലിടുന്നതും പ്രത്യുത്പാദന ശേഷിയെ കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്. മാരകരോഗങ്ങൾക്ക് കരണമാകുന്നതിനാൽ ഉറങ്ങുമ്പോൾ മൊബൈൽ ഫോൺ മാറ്റിവയ്ക്കണമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.
രാത്രിയിൽ ലൈറ്റ് ഓഫ് ചെയ്തതിന് ശേഷം ഫോൺ ഉപയോഗിക്കുന്നവരും ഒന്ന് കരുതിയിരുന്നോളൂ. ഇത് നിങ്ങളുടെ കണ്ണിന്റെ കാഴ്ച ശക്തിയെ ഇല്ലാതാക്കാൻ കാരണമാകും. റേഞ്ച് കുറവുള്ള സമയങ്ങളിൽ അമിതമായി ഫോൺ ഉപയോഗിക്കുന്നതും ശരീരത്തെ ദോഷമായി ബാധിക്കും.
വയർലെസ് ഹെഡ്സെറ്റ് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. കാരണം ഇത് ക്യാൻസർ സാധ്യത കുറയ്ക്കും. മൊബൈൽ ഫോണുകൾ പുറത്തുവിടുന്നതിനേക്കാൾ വളരെ കുറവാണ് വയർലെസ് ഹെഡ്സെറ്റിൽ നിന്നും പുറത്തുവരുന്ന എനർജി.
തുടക്കത്തിൽ നിസാരമെന്ന് തോന്നുമെങ്കിലും ശരീരത്തെയും മനസിനെയും ദോഷകരമായി ബാധിക്കുന്നതാണ് മൊബൈൽ ഫോൺ അഡിക്ഷൻ.
Story Highlights: mobile phones can harm our health